വെറൈസണ്‍ വിറ്റു, അപ്പോളോ വാങ്ങി; തിരിച്ചുവരുമോ Yahoo!


പ്രശാന്ത് എം.എസ്.

ഇതോടൊപ്പം പല കാലയളവില്‍ യാഹൂവിനെ നിയന്ത്രിച്ച മേധാവികള്‍ (CEOs) അതിനു വ്യതസ്തമായ വഴികളിലൂടെ നയിച്ചെങ്കിലും എല്ലാ മേഖലയിലും പരാജയമായിരുന്നു ഫലം.

-

വെറൈസണ്‍ ഗ്രൂപ്പ് അവരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന യാഹൂ, എ.ഒ.എല്‍. എന്നീ കമ്പനികള്‍ 500 കോടി യു.എസ്. ഡോളറിന് അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് വിറ്റു. അപ്പോളോ യാഹൂവിനെ ഒരു സ്വതന്ത്ര സ്ഥാപനമായി നിലനിര്‍ത്തുമെങ്കിലും, പഴയ പേരിനോടൊപ്പമുള്ള ആശ്ചര്യചിഹ്നം ഇത്തവണ കാണാന്‍ സാധ്യതയില്ല. പുതിയ മീഡിയ കമ്പനിയില്‍ 10 ശതമാനം ഓഹരി നിലനിര്‍ത്താനും വെറൈസണ്‍ തീരുമാനിച്ചു.

വെറൈസണ്‍ മീഡിയ ബിസിനസ്സിന്റെ മേധാവിയായ ഗുരു ഗൗരപ്പന്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത് ഇങ്ങനെ: 'യാഹൂവിന്റെ ഇനിയുള്ള പരിണാമം വളരെ ആവേശഭരിതമായിരിക്കും. ഇതോടൊപ്പം നമ്മുടെ ബിസിനസ് അടുത്ത ഘട്ടത്തില്‍ എത്തിക്കാനുള്ള നിക്ഷേപവും മറ്റു സാങ്കേതിക സഹായങ്ങളും ഈ നീക്കത്തിലൂടെ ലഭിക്കും.' പുതിയ വരുമാന മാര്‍ഗ്ഗം എന്ന നിലയില്‍ ഇ-കോമേഴ്സ്, സബ്സ്‌ക്രിപ്ഷന്‍ എന്നിവ തുടങ്ങാനും ഇത് കമ്പനിയെ സഹായിക്കുമെന്നും ഗൗരപ്പന്‍ പറഞ്ഞു.തൊണ്ണൂറുകളുടെ തുടക്കം മുതല്‍ രണ്ടായിരം വരെ ഇന്റര്‍നെറ്റ് ലോകം ഭരിച്ചിരുന്ന യാഹൂ ഇന്ന് ഏതാണ്ട് വിസ്മൃതിയിലായിരിക്കുന്നു. ഇന്നത്തെ മില്ലേനിയല്‍ തലമുറയില്‍( 1981-നും 2001-നും ഇടയ്ക്കു ജനിച്ചവര്‍) പെട്ട ചിലരുടെയെങ്കിലും ആദ്യ ഇ മെയില്‍ ഐഡി യാഹൂവിന്റേതാകാം. ഗൂഗിള്‍ ഒരു ബസ്സ്വേര്‍ഡ് ആകുന്നത് വരെ ജനപ്രിയ സെര്‍ച്ച് എന്‍ജിന്‍ യാഹൂ ആയിരുന്നു. എന്താണ് യാഹൂവിന് സംഭവിച്ചത്? ടെക് ലോകത്തെ കിട മത്സരത്തില്‍ എവിടെയാണ് യാഹൂവിന് പിഴച്ചത്?

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം

കാലിഫോര്‍ണിയ ആസ്ഥാനമായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ടു വിദ്യാത്ഥികള്‍ ആയിരുന്നു യാഹൂവിന്റെ സ്ഥാപകര്‍. തായ്വാനീസ് അമേരിക്കന്‍ വംശജനായ ജെറി യാങ്, ഡേവിഡ് റോബര്‍ട്ട് ഫിലോ എന്നിവരായിരുന്നു അവര്‍. ജെറിയുടെയും ഡേവിഡിന്റേയും ഇന്റര്‍നെറ്റിലേക്കുള്ള ഗൈഡ് (Jerry and David's Guide to the World Wide Web) എന്ന നിലയില്‍ തുടങ്ങിയ വെബ്‌സൈറ്റ് പിന്നീട് കൂടുതല്‍ ജനപ്രിയമാകുകയും 1994-ല്‍ യാഹൂ! (Yahoo!) എന്ന് പേരിടുകയും ചെയ്തു.

അവരുടെ ഇഷ്ട വെബ്‌സൈറ്റുകളുടെ ശേഖരം എന്ന നിലയില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ വളര്‍ച്ച യാഹൂ എന്ന പേര് സ്വീകരിച്ചതോടെ ദ്രുതഗതിയിലായി. വെബ്‌സൈറ്റുകളുടെ ശേഖരത്തോടൊപ്പം, ഒരു സെര്‍ച്ച് എന്‍ജിനും ഇ മെയില്‍ സര്‍വീസും യാഹൂവില്‍ കൂട്ടിച്ചേര്‍ത്തു.

yahoo

ഗൂഗിളുമായുള്ള കിടമത്സരം

1998-ലാണ് ഗൂഗിള്‍ ആരംഭിക്കുന്നത് സ്റ്റാന്‍ഫോര്‍ഡിലെ തന്നെ വിദ്യാര്‍ത്ഥികള്‍ ആയിരുന്ന ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്നാണ്.. 1996-ല്‍ ഇരുവരും ചേര്‍ന്ന് തുടങ്ങിയ ബാക്‌റബ്ബ്(BackRub) എന്ന റിസര്‍ച്ച് പ്രൊജക്റ്റ് ആണ് പിന്നീട് ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ ആയി മാറുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗൂഗിള്‍ യാഹൂവിനോളം വളര്‍ന്നു.

തൊട്ടയല്‍പക്കത്ത് തങ്ങളെക്കാള്‍ ശക്തരായ എതിരാളികള്‍ വളരുന്നത് തെല്ലൊന്നുമല്ല യാഹൂവിന്നെ അലോസരപ്പെടുത്തിയത്. ഗൂഗിളിനെ പ്രതിരോധിക്കാനായി യാഹൂ ഇന്‍സ്റ്റന്റ് മെസ്സേജ് എന്ന മെസ്സേജിങ് പ്ലാറ്റ്‌ഫോം പുറത്തിറക്കുകയും ഫ്‌ലിക്കര്‍ (Flickr) എന്ന ഇന്റര്‍നെറ്റ് ഫോട്ടോ നെറ്റ്വര്‍ക്ക് നിര്‍മിക്കുകയും ചെയ്തു. ഇതോടൊപ്പം ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ 40 ശതമാനം ഓഹരിയും യാഹൂ കൈക്കലാക്കി. പക്ഷെ, ഇവയൊന്നും യാഹൂവിന്റെ മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്താന്‍ പര്യാപ്തമായില്ല.

നാളുകള്‍ കഴിയുന്തോറും യാഹൂവിന്റെ മാര്‍ക്കറ്റ് ഷെയര്‍ കുറയുകയും ഗൂഗിള്‍ ഒരു ആഗോള ഭീമന്‍ ആവുകയും ചെയ്തു. ഇതോടൊപ്പം ഫേസ്ബുക്, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ ഊര്‍ജിതമാവുകയും ചെയ്തതോടെ യാഹൂവിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

ടെക് മത്സരത്തില്‍ യാഹൂവിന് പിഴച്ചതെവിടെ?

യാഹൂവിനെ പിന്നോട്ടടിച്ചതില്‍ അവരുടെ തെറ്റായ തീരുമാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അവയില്‍ ഏറ്റുവും പ്രധാനപ്പെട്ടതാണ്, 1998-ല്‍ ഗൂഗിള്‍ സ്ഥാപകര്‍ യാഹൂവിനെ സമീപിച്ചിട്ടും ഗൂഗിളിനെ വാങ്ങാതിരുന്നത്. അന്ന് ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും 10 ലക്ഷം യു.എസ്. ഡോളറിന് (7.36 കോടി രൂപ) ഗൂഗിള്‍ കമ്പനിയെ യാഹൂവിനു വില്‍ക്കാനുള്ള ഓഫറുമായി അവരെ സമീപിച്ചിരുന്നു.

എന്നാല്‍ യാഹൂ ആ ഓഫര്‍ നിരസിച്ചു. ഒരു പക്ഷെ അന്ന് യാഹൂ അവരെ വാങ്ങിയിരുന്നുവെങ്കില്‍ ഗൂഗിള്‍ ഇന്ന് കാണുന്ന രീതിയില്‍ എത്തുകയില്ലായിരുന്നു. പറ്റിയ തെറ്റ് മനസിലായിതോടെ, 2002-ല്‍ യാഹൂ സി.ഇ.ഒ. ടെറി സെമേല്‍ ഗൂഗിള്‍ വിലക്കെടുക്കാന്‍ 300 കോടി യു.എസ്. ഡോളറിന്റെ ഡീലുമായി അവരെ സമീപിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ 500 കോടി ചോദിച്ചതോടെ യാഹൂ പിന്മാറി. ഇതും വലിയ അബദ്ധമാണെന്ന് പിന്നീട് കാലം തെളിയിച്ചു.

2006-ല്‍ ഫേസ്ബുക് വാങ്ങാനുള്ള കരാര്‍ യാഹൂ ഉപേക്ഷിച്ചത് ഇതുപോലെ മറ്റൊരു മോശം തീരുമാനമായിരുന്നു. 2006 ജൂലൈയില്‍ 110 കോടി ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുക്കാന്‍ യാഹൂ തീരുമാനിച്ചു. പക്ഷെ, പിന്നീട് പ്രസ്തുത ഡീല്‍ 80 കോടി ഡോളറായി യാഹൂ സി.ഇ.ഒ. കുറക്കുകയും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് അതില്‍നിന്ന് പിന്മാറുകയും ചെയ്തു.
2008-ല്‍ മൈക്രോസോഫ്റ്റ് ഗൂഗിളിന്റെ അപ്രമാദിത്വത്തെ തടയിടാന്‍ യാഹൂവിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 460 കോടി ഡോളറിന്റെ ഡീല്‍ ആയിരുന്നു അത്. എന്നാല്‍, യാഹൂ അതും നിരസിച്ചു.

ഇതിനിടയില്‍ ബ്രോഡ്കാസറ്റ്, ജിയോസിറ്റീസ് പോലുള്ള സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തിരുനെങ്കിലും അവയെ ഒന്നും ലാഭകരമായ ബിസിനസ് മാതൃകകളായി വളര്‍ത്താന്‍ യാഹൂവിന് കഴിഞ്ഞിരുന്നില്ല.

യാഹൂ ഒരേസമയം അനവധി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കിയിരുന്നു. ആദ്യ വെബ് ഡയറക്ടറി, യൂട്യൂബിന്റെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന ബ്രോഡ്കാസറ്റ്.കോം, നോട്ടുകള്‍ തയ്യാറാകാന്‍ വേണ്ടി യാഹൂ നോട്ടുബുക്ക്, യാഹൂ മ്യൂസിക് എന്നിവ ഇന്റര്‍നെറ്റ് ലോകത്ത് ആദ്യം അവതരിപ്പിച്ചത് യാഹൂവായിരുന്നു.

ഇതോടൊപ്പം പല കാലയളവില്‍ യാഹൂവിനെ നിയന്ത്രിച്ച മേധാവികള്‍ (CEOs) അതിനു വ്യതസ്തമായ വഴികളിലൂടെ നയിച്ചെങ്കിലും എല്ലാ മേഖലയിലും പരാജയമായിരുന്നു ഫലം. ഗൂഗിള്‍, ഫേസ്ബുക്, മൈക്രോസോഫ്റ്റ് എന്നീ ടെക് ഭീമന്‍മാര്‍ തങ്ങളുടെ മേഖലകളായ വെബ് സര്‍ഫിങ്, സോഷ്യല്‍ മീഡിയ, സോഫ്റ്റ്വെയര്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിച്ചപ്പോള്‍ യാഹൂ പുതിയ മേഖലകളിലേക്ക് ഇറങ്ങിയത് അവര്‍ക്കു തിരിച്ചടിയായി. ഇതിന്റെ ഫലമായി യാഹൂവിന്റെ ടേണ്‍ഓവര്‍ 2008-ല്‍ 720 കോടിയില്‍നിന്ന് 2016 ആയപ്പോള്‍ 460 കോടിയായി കുറഞ്ഞു.

കുറയുന്ന ജനപ്രീതിയും വരുമാനനഷ്ടവും യാഹൂവിനെ മറ്റ് പോംവഴികള്‍ തേടാന്‍ നിര്‍ബന്ധിതരാക്കി. അമേരിക്കന്‍ ടെലികോം കമ്പനിയായ വെറൈസണ്‍ 2017-ല്‍ യാഹൂ ഉള്‍പ്പെടെ 50 മാധ്യമസ്ഥാപനങ്ങളെ ഏറ്റെടുത്തിരുന്നു. അന്ന് വെറൈസണ്‍ യാഹൂവിന്റെ ഇന്റര്‍നെറ്റ് ബിസിനസ് ആണ് ഏറ്റെടുത്തത്.

ഇപ്പോള്‍ യാഹൂവിനെ അപ്പോളോ ഗ്രൂപ്പിന് വെറൈസണ്‍ വില്‍ക്കുന്നത് അവരുടെ 5 ജി പദ്ധതിക്ക് വേണ്ടിയുള്ള പണം കണ്ടെത്താനാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കിലും യാഹൂവിന് ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നത് പ്രവചനാതീതമാണ്.

Content Highlights: Verizon sells Yahoo and AOL to Apollo

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented