ഗുജറാത്തില്‍ ഡിസ്പ്‌ളേ, സെമികണ്ടക്ടര്‍ നിര്‍മാണശാലകള്‍; 1.55 ലക്ഷം കോടി രൂപയുടെ നിക്ഷേപം


Photo: Gettyimages

വേദാന്ത ലിമിറ്റഡും തായ് വാന്‍ കമ്പനിയായ ഫോക്‌സ്‌കോണും ചേര്‍ന്ന് ഗുജറാത്തില്‍ സെമികണ്ടക്ടര്‍, ഡിസ്‌പ്ലേ നിര്‍മാണ പ്ലാന്റുകള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ ചൊവ്വാഴ്ച 1.55 ലക്ഷം കോടി രൂപയുടെ കരാറൊപ്പിട്ടു.

പദ്ധതിയ്ക്ക് വേണ്ടി മൂലധന ചെലവിലും വൈദ്യുതി ചെലവിലും ഗുജറാത്തില്‍ നിന്ന് സബ്‌സിഡി ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദിലാണ് പ്ലാന്റ് തുടങ്ങുക.

ഇന്ത്യയില്‍ ഇത്രയും വലിയ തുകയുടെ നിക്ഷേപം ഒരു കമ്പനിയും ഒരു സംസ്ഥാനത്തും നടത്തിയിട്ടില്ല എന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രധാനപ്പെട്ട ചില തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം.

ഒരു ലക്ഷത്തിലേറെ തൊഴില്‍ ഈ സംരംഭത്തില്‍ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനികള്‍ പറഞ്ഞു.

നിലവില്‍ തായ് വാനെ പോലുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് സെമികണ്ടക്ടര്‍ നിര്‍മാണം നടക്കുന്നത്. ഈ രംഗത്തേക്ക് വൈകി കടന്നുവന്ന ഇന്ത്യൻ കമ്പനികള്‍ക്ക് അതിനുള്ള ഇളവുകളും പ്രോത്സാഹനവും നല്‍കി വരികയാണ്.

94,500 കോടി രൂപയുടെ നിക്ഷേപമാണ് വേദാന്ത ഡിസ്‌പ്ലേ നിര്‍മാണ യൂണിറ്റിന് വേണ്ടി നിക്ഷേപിക്കുക. 60,000 കോടി രൂപ സെമികണ്ടക്ടര്‍ നിര്‍മാണശാലയ്ക്ക് വേണ്ടിയും നിക്ഷേപിക്കും.

എണ്ണ-ലോഹ വ്യവസായ രംഗത്ത മുന്‍നിര സ്ഥാപനമാണ് വേദാന്ത. സാമ്പത്തികമായ പങ്കാളിത്തമായിരിക്കും വേദാന്തയ്ക്ക് ഈ സംരംഭത്തിലുണ്ടാവുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതിക പിന്തുണ ഫോക്‌സ്‌കോണ്‍ നല്‍കും.

Content Highlights: Vedanta, Foxconn joint venture for display semi conductor manufacturing plant in gujarat

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented