പ്രമുഖ സ്മാര്‍ട്‌ഫോണ്‍ കമ്പനികളെല്ലാം അവരുടെ ചുവപ്പ് നിറത്തിലുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിക്കാനുല്‌ള തിരക്കിലാണത്രേ... സംഭവം മറ്റൊന്നുമല്ല വാലന്റൈന്‍സ് ഡേ അടുത്തുവരികയല്ലേ...ചുവപ്പിനും വാലന്റൈന്‍സ് ഡേയ്ക്കും എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല..കേട്ടോ

ജനുവരിയില്‍ പുറത്തിറക്കിയ വണ്‍പ്ലസ് 5ടി ലാവാ റെഡ് പതിപ്പിന് വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് വണ്‍പ്ലസ്. 

ആമസോണില്‍ ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 11 വരെയാണ് ഓഫര്‍ ലഭ്യമാവുക. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ലാവാ റെഡ് പതിപ്പ് ഉള്‍പ്പടെ വണ്‍പ്ലസ് ഫൈവ് ടിയുടെ എല്ലാ പതിപ്പുകള്‍ക്കും നോ കോസ്റ്റ് ഇംഎംഐയും ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ 1500 രൂപ  ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ആമസോണ്‍ ഇന്ത്യ വഴി വണ്‍പ്ലസ് 5ടി വാങ്ങുന്നവര്‍ക്ക് പുതിയ റഫറല്‍ പ്രോഗ്രാമും അധിക വാറണ്ടിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 30 ന് മുമ്പ് വണ്‍പ്ലസ് 5ടി വാങ്ങിയ ഉപയോക്താക്കള്‍ക്കെല്ലാം രണ്ട് റഫറല്‍ കോഡുകള്‍ ഈമെയില്‍ ആയി ലഭിക്കും. ഈ കോഡുകള്‍ അവര്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാം, ഈ കോഡ് ഉപയോഗിച്ച് സുഹൃത്തുക്കള്‍ ഫോണ്‍ വാങ്ങിയാല്‍ അവര്‍ക്ക് മൂന്ന് മാസത്തെ അധിക വാറന്റി ലഭിക്കും. 

റഫറല്‍ കോഡ് പങ്കുവെക്കുന്നവര്‍ക്കും ആ കോഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാവുക.

അതേസമയം കോഡ് ഉപയോഗിച്ച് രണ്ടോ അതിലധികമോ തവണ ഫോണുകള്‍ വാങ്ങിയാല്‍ ആ കോഡ് പങ്കുവെച്ചവര്‍ക്ക് ആറ് മാസത്തെ അധിക വാറന്റി ലഭിക്കും. ഇങ്ങനെ കോഡുകള്‍ പങ്കുവെക്കുകയും വാങ്ങുകയും ചെയ്യുന്ന ആദ്യ അഞ്ഞൂറ് ആളുകള്‍ക്ക് ബുള്ളറ്റ് വി2 ഇയര്‍ഫോണ്‍ സൗജന്യമായി ലഭിക്കും. 

വണ്‍പ്ലസ് സ്റ്റോര്‍ ഡോട്ട് ഇന്‍ വഴിയോ ബംഗളുരുവിലെ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറില്‍ നിന്നോ ഫോണ്‍ വാങ്ങുന്നവര്‍ക്കും 1500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.