Representational image | Photo: Ghost Robotics
അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി യുഎസ് റോബോട്ട് നായകളെ പരീക്ഷിക്കുന്നു. തെക്കന്‍ അതിര്‍ത്തിയിലാണ് യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഭാഗമായി റോബോട്ട് നായകളെ പരീക്ഷിക്കുന്നത്. വിസ്തൃതിയുള്ള ഇടമായതിനാലും സുരക്ഷാ പ്രാധാന്യമുള്ള ഇടമായതിനാലുമാണ് ഇവിടെ റോബോട്ടുകളെ പരീക്ഷിക്കുന്നത്. റോബോട്ട് നായയെ കൂടാതെ ചെറു റോബോട്ടിക് വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
അതിര്‍ത്തി രക്ഷാ സേനയ്ക്ക് ഇത് ഏറെ സഹായകമാവുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വാസയോഗ്യമല്ലാത്ത സ്ഥലമാണ് തെക്കന്‍ അതിര്‍ത്തി , അതുകൊണ്ടാണ് ഒരു യന്ത്രം അവിടെ മികവ് പുലര്‍ത്തുന്നത്. സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടറേറ്റ് പ്രോഗ്രാം മാനേജര്‍ ബ്രെൻഡ ലോങ് പറഞ്ഞു.
സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടറേറ്റാണ് റോബോട്ടിക് സംവിധാനങ്ങള്‍ അതിര്‍ത്തി രക്ഷയ്ക്കായി ഉപയോഗിക്കുന്ന സംരംഭത്തിന് പിന്നില്‍. ഓട്ടോമേറ്റഡ് ഗ്രൗണ്ട് സര്‍വെയ്‌ലന്‍സ് വെഹിക്കിള്‍സ് അഥവാ എജിഎസ്‌വി എന്നാണ് ഇതിന് പേര്.
അതി കഠിനമായ ഭൂപ്രദേശമാണ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലേത്. ചൂട് കൂടിയ ഇടമായതിനാലും വെല്ലുവിളി നിറഞ്ഞ പരിസ്ഥിതിയായതിനാലും ഇവിടെ പട്രോള്‍ നടത്തുന്നത് ഏറെ ദുഷ്‌കരമായ ജോലിയാണ്.
അതിര്‍ത്തിയില്‍ സേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും അപകടരമായ സാഹചര്യങ്ങളില്‍ നിന്ന് മനുഷ്യനെ മാറ്റി നിര്‍ത്തുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഗോസ്റ്റ് റോബോട്ടിക്‌സുമായി സഹകരിച്ചാണ് ഈ റോബോട്ട് നായകളെ തയ്യാറാക്കിയത് എന്നാണ് വിവരം. ബോസ്റ്റണ്‍ ഡൈനാമിക്‌സിന്റെ റോബോട്ട് നായയ്ക്ക് സമാനമായ രൂപകല്‍പനയാണ് അതിര്‍ത്തിയില്‍ റോബോട്ട് നായയ്ക്കും എന്നത് ശ്രദ്ധേയമാണ്.
Content Highlights: US testing robot patrol dogs on its borders
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..