ഇന്റര്‍നെറ്റ് കീഴ്‌മേല്‍ മറിഞ്ഞേക്കും; വമ്പന്മാര്‍ക്കെതിരായ രണ്ട് കേസുകള്‍ യുഎസ് സുപ്രീംകോടതിയില്‍


2 min read
Read later
Print
Share

പ്രതീകാത്മ ചിത്രം | Photo: AFP

ന്റര്‍നെറ്റിനെ അടിമുടി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള രണ്ട് കേസുകള്‍ക്ക് വാദം കേള്‍ക്കാനിരിക്കുകയാണ് യുഎസ് സുപ്രീം കോടതി. വിവിധ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ അപ് ലോഡ് ചെയ്യപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്ന കമ്മ്യൂണിക്കേഷന്‍സ് ഡീസന്‍സി ആക്റ്റിലെ സെക്ഷന്‍ 230 യുമായി ബന്ധപ്പെട്ടാണ് ഈ കേസുകള്‍.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഗോണ്‍സാലസ് വേഴ്‌സസ് ഗൂഗിള്‍, ട്വിറ്റര്‍ വേഴ്‌സസ് താംനെ എന്നീ കേസുകളില്‍ വാദം കേള്‍ക്കാനിരിക്കുന്നത്.

യൂട്യൂബ് വീഡിയോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐസിസ് ഭീകരവാദികള്‍ ആക്രമണങ്ങള്‍ക്ക് തയ്യാറായതെന്നാരോപിച്ച് പാരിസില്‍ 2015 ല്‍ ഉണ്ടായ ഐസിസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഗൂഗിളിനെതിരെ നല്‍കിയ കേസാണ് ഗോണ്‍സാലെസ് വേഴ്‌സസ് ഗൂഗിള്‍.

ഭീകരവാദ വിരുദ്ധ നിയമം അനുസരിച്ച് അത്തരം ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നയാള്‍ കുറ്റവാളിയാണ്. എന്നാല്‍ ആ വീഡിയോ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കിയ യൂട്യൂബ് ഇവിടെ കുറ്റക്കാരാവുമോ എന്നതാണ് ചോദ്യം.

2017 ല്‍ ഇസ്താംബൂളില്‍ ഐസിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നവ്രാസ് അലാസഫ് എന്നയാളുടെ ബന്ധുക്കള്‍ ട്വിറ്ററിനെതിരെ നല്‍കിയ കേസാണ് രണ്ടാമത്തേത്. ട്വിറ്റര്‍ അറിഞ്ഞുകൊണ്ട് ഐസിസിന് സഹായം ചെയ്തുകൊടുത്തുവെന്നും യുഎസ് ഭീകരവാദ വിരുദ്ധ നിയമത്തിന്റെ ലംഘനമാണിതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

ഉപഭോക്താക്കള്‍ ഒരു ഉള്ളടക്കം പങ്കുവെക്കുമ്പോള്‍ അതില്‍ അയാളുടെ പങ്ക് വ്യക്തമാണ്. എന്നാല്‍ ആ ഉള്ളടക്കം ആഗോള തലത്തിലുള്ള മറ്റ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പങ്കുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും അനേകായിരം ഉള്ളടക്കങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കായി ഉള്ളടക്കങ്ങള്‍ സജസ്റ്റ് ചെയ്ത് കാണിക്കുമ്പോള്‍. കീഴ് കോടതികള്‍ പരിഗണിക്കാതിരുന്ന ഇക്കാര്യം പക്ഷെ സുപ്രീം കോടതി പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വിഷയമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 230 ഭേദഗതി ചെയ്യണമെന്ന് യുഎസിലെ ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്.

സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കുന്ന രണ്ട് കേസുകളിലും കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്നതും സെക്ഷന്‍ 230 തന്നെയാണ്. ഫെഡറല്‍ ഡിസ്ട്രിക്ട് കോടതിയില്‍ നിന്ന് ഈ കേസില്‍ നിന്ന് ഗൂഗിള്‍ രക്ഷപ്പെട്ടത് സെക്ഷന്‍ 230 നല്‍കുന്ന സംരക്ഷണം ചൂണ്ടിക്കാട്ടിയാണ്.

1990 കളുടെ മധ്യത്തിലാണ് സെക്ഷന്‍ 230 പാസായത്. കാലങ്ങള്‍ക്കിപ്പുറം ആ നിയമത്തിന് പരിമിതികളുണ്ടെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ളവര്‍ സെക്ഷന്‍ 230യ്ക്ക് എതിരായി ശബ്ദമുയര്‍ത്തിയവരാണ്. ഇതില്‍ മാറ്റങ്ങള്‍ വേണമെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎസ് കോണ്‍ഗ്രസില്‍ ചിലര്‍ ആവശ്യമുയര്‍ത്തുന്നുണ്ടെങ്കിലും ആ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. ഇപ്പോള്‍ ഈ രണ്ടുകേസുകളില്‍ സെക്ഷന്‍ 230 വലിയൊരു ഘടകമായി വരുന്നു. ജൂണ്‍ മാസത്തോടെ കേസുകളില്‍ സുപ്രീംകോടതി വിധിപറയും. സെക്ഷന്‍ 230 നുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിരീക്ഷണങ്ങള്‍ ആ നിയമത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: US supreme court to hear two cases related Section 230

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
AI

1 min

AI മനുഷ്യനെ വംശനാശത്തിലേക്ക് നയിച്ചേക്കാം; പ്രതിരോധത്തിന് മുന്‍ഗണന വേണമെന്ന് വിദഗ്ദര്‍

May 30, 2023


xiaomi

1 min

ഇന്ത്യയില്‍ വയര്‍ലെസ് ഓഡിയോ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ഷാവോമി

May 30, 2023


neuralink

1 min

ന്യൂറാലിങ്ക് മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചതായി കമ്പനി

May 26, 2023

Most Commented