യുക്രൈനിൽ സ്റ്റാർലിങ്ക് ടെർമിനലുകളെത്തിക്കാൻ പണം നൽകിയത് അമേരിക്കയെന്ന് റിപ്പോർട്ട്


ഉപഗ്രഹത്തില്‍ നിന്ന് നേരിട്ടെത്തുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആയതിനാല്‍ യുക്രൈനില്‍ എവിടെ നിന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ സഹായിക്കും. 

സ്റ്റാർലിങ്ക് യുക്രൈനിൽ എത്തിച്ച ടെർമെനലുകൾ (ആന്റിനയും, അനുബന്ധ ഉപകരണങ്ങളും) | Photo: twitter@FedorovMykhailo

യുക്രൈനിലേക്ക് സ്റ്റാര്‍ലിങ്ക് ടെർമിനലുകളയക്കാന്‍ പണം ചെലവഴിച്ചത് അമേരിക്കന്‍ ഭരണകൂടമാണെന്ന് റിപ്പോര്‍ട്ട്. ഇതിന് വേണ്ടി ലക്ഷക്കണക്കിന് ഡോളര്‍ യുഎസ് ചെലവഴിച്ചിട്ടുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാദത്തെ സ്‌പേസ് എക്‌സ് നേരത്തെ നിഷോധിച്ചിരുന്നു.

യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് (യു.എസ്.എ.ഐ.ഡി.) 1,333 ടെര്‍മിനലുകള്‍ക്കായി 1,500 ഡോളര്‍ വീതം ചെലവാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെ 20 ലക്ഷത്തോളം ഡോളര്‍ ചെലവഴിച്ചു.

സ്‌പേസ് എക്‌സുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ യുക്രൈന്‍ സര്‍ക്കാരിന് 5000 സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ വിതരണം ചെയ്തതായി യുഎസ്എഐഡി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

സ്റ്റാര്‍ലിങ്കിന്റെ സ്റ്റാന്റേഡ് ടെര്‍മിനലുകള്‍ക്ക് 600 ഡോളറും അഡ്വാന്‍സ്ഡ് ടെര്‍മിനലുകള്‍ക്ക് 2500 ഡോളറുമാണ് ചെലവ്. ഇതില്‍ ഏതാണ് യുക്രൈനിന് നല്‍കിയതെന്ന് വ്യക്തമല്ല.

ഉപഗ്രഹത്തില്‍ നിന്ന് നേരിട്ടെത്തുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആയതിനാല്‍ യുക്രൈനില്‍ എവിടെ നിന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ സഹായിക്കും.

റഷ്യയില്‍ നിന്നുള്ള ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ പല മേഖലകളിലും ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖല തകരാറിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗുണകരമാവും.


Content Highlights: russia urkraine war, starlink terminals to ukraine, space x, starlink, Us paid for starlink

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented