ലാഭവിഹിതം ; കമ്പനികളുമായി ചര്‍ച്ച നടത്താന്‍ മാധ്യമസ്ഥാപനങ്ങൾക്ക് അനുവാദം നല്‍കി യു.എസ്. ബില്‍


ഇന്ത്യന്‍ ഭരണകൂടവും വാര്‍ത്താ സ്ഥാപനങ്ങളും ഈ രീതിയില്‍ കമ്പനികളുടെ കുത്തക അവസാനിപ്പിച്ച് ഡിജിറ്റല്‍ മാധ്യമ രംഗത്തെ ജനാധിപത്യ വത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. 

Photo: Gettyimages

ഗൂഗിള്‍ പോലുള്ള വന്‍കിട സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമുകളുമായി കൂട്ടായ ചര്‍ച്ചകള്‍ നടത്താന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കുന്ന പരിഷ്‌കരിച്ച ബില്ലുമായി യു.എസ്. വാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക ഭീമന്മാര്‍ സ്വരൂപിക്കുന്ന വരുമാനത്തിന്റെ വിഹിതം നിയമപരമായും ന്യായമായും അവകാശപ്പെടാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന യു.എസ്. നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്.

ഇന്ത്യന്‍ ഭരണകൂടവും വാര്‍ത്താ സ്ഥാപനങ്ങളും ഈ രീതിയില്‍ കമ്പനികളുടെ കുത്തക അവസാനിപ്പിച്ച് ഡിജിറ്റല്‍ മാധ്യമ രംഗത്തെ ജനാധിപത്യ വത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് യു.എസ്. ഇപ്പോള്‍ കൊണ്ടുവന്ന ബില്ലിന് മുമ്പ് തന്നെ യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിനുള്ള നിയമ നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്.ഇന്ത്യയിലും വിവിധ നയരൂപീകരണ വേദികളിലും മാധ്യമങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വര്‍ഷമാദ്യം, ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കിടുന്നതില്‍ അപാകത ആരോപിച്ച് കോമ്പറ്റീഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യ (സി.സി.ഐ.) ഗൂഗിളിനെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു.

യു.എസ്. ബില്ലിന്റെ പരിഷ്‌കരിച്ച പതിപ്പിന് ജേണലിസം കോമ്പറ്റീഷന്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ആക്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. 'വാര്‍ത്താ ഉള്ളടക്കങ്ങളുടെ മൂല്യത്തിന് പണം നല്‍കാതെ അവ പതിവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 'ഗേറ്റ് കീപ്പര്‍' പ്ലാറ്റ്ഫോമുകളുമായി കൂട്ടായ വിലപേശല്‍ നടത്തുന്നതിനും മാന്യമായ വ്യവസ്ഥകളില്‍ എത്തിച്ചേരുന്നതിനും വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ള അവകാശത്തിന്‍മേലുള്ള നിയമപരമായ തടസങ്ങള്‍ നീക്കുന്നതാണ് ഈ ബില്‍' എന്ന് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ പറയുന്നു.

മത്സര വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വന്‍കിട കമ്പനികളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ പാര്‍ലമെന്ററി പാനലിന് മുമ്പില്‍ ഹാജരാകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്ര്, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ പ്രതിനിധികളെ പാര്‍ലമെന്ററി പാനല്‍ വിളിച്ചുവരുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ് റെഫറല്‍ സേവന രംഗത്തും ഓണ്‍ലൈന്‍ മാധ്യമ വിപണിയിലെ പരസ്യവിതരണ സാങ്കേതിക സേവന രംഗത്തുമുള്ള തങ്ങളുടെ മേല്‍ക്കോയ്മ ഗൂഗിളും ഫെയ്‌സ്ബുക്കും ഉള്‍പ്പടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐഎന്‍എസ് ആരോപിക്കുന്നു.

വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടും വാര്‍ത്താ പ്രസാധകര്‍ക്ക് അവര്‍ സൃഷ്ടിച്ച് പുറത്തിറക്കുകയും ഗൂഗിള്‍ അവരുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് ന്യായമായ മൂല്യം പ്രതിഫലമായി നല്‍കുന്നില്ലെന്നും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി(ഐ.എന്‍.എസ്.) ആരോപിക്കുന്നു.

വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഡിജിറ്റല്‍ ഇന്ത്യ ആക്റ്റ് എന്ന പേരില്‍ പുതിയൊരു ഐ.ടി. നിയമം ആവിഷ്‌കരിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ടെന്നും വിവരമുണ്ട്. ഇതില്‍ വന്‍കിട കമ്പനികളുടെ കുത്തക കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

യു.എസ്. ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്ന ബില്‍ ആദ്യം അവതരിപ്പിച്ചത് മാര്‍ച്ച് 21-ലാണ്. ആല്‍ഫബെറ്റും മെറ്റയും പോലുള്ള വന്‍കിട കമ്പനികള്‍ അംഗങ്ങളായ കംപ്യൂട്ടര്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രി അസോസിയേഷന്‍, നെറ്റ് ചോയ്‌സ് എന്നീ കൂട്ടായ്മകള്‍ ഇതിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ത്തി രംഗത്തുവന്നിരുന്നു. തങ്ങള്‍ ഈ കമ്പനികള്‍ക്ക് എതിരല്ല എന്നും ലാഭം ന്യായമായി പങ്കുവെക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. അമേരിക്കയുടെ നീക്കം ശരിയായ ദിശയിലേക്കുള്ള വിലയ ചുവടുവെപ്പാണെന്നും ഡി.എന്‍.പി.എ. പറഞ്ഞു.

Content Highlights: US lawmakers unveiled a revised bill allow media entities collectively negotiate with Big Techs

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented