ടിക് ടോക്കിന് യുഎസില്‍ വിലക്കേര്‍പ്പെടുത്താന്‍ സാധ്യത; പുതിയ നിയമം വന്നേക്കും


1 min read
Read later
Print
Share

ടിക് ടോക്ക് സിഇഒ ഷൂ സി ച്യൂ | Photo: Gettyimages

വാഷിങ്ടണ്‍: ഷോര്‍ട്ട് വീഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനായ ടിക് ടോക്കിന് യുഎസില്‍ വിലക്കേര്‍പ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുമെന്ന് യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി പറഞ്ഞു. യുഎസില്‍ നിന്നുള്ള ടിക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനക്ക് ലഭിക്കാനിടയുണ്ടെന്ന ആശങ്ക ഉയര്‍ത്തിയാണ് ഈ നീക്കം.

ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തണമെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ സമ്മര്‍ദ്ദം ഉയരുന്നുണ്ട്. അടുത്തിടെ യുഎസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിലെല്ലാം ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച ടിക് ടോക്ക് സിഇഒ ഷൂ സി ച്യൂ യുഎസ് ഹൗസ് കമ്മറ്റിക്ക് മുമ്പില്‍ ഹാജരായിരുന്നു. ടിക് ടോക്കുമായി ബന്ധപ്പെട്ട് രാജ്യ സുരക്ഷ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് കമ്മറ്റിയില്‍ നിന്ന് ച്യൂവിന് നേരിടേണ്ടി വന്നത്.

ടിക് ടോക്ക് അമേരിക്കക്കാരെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ച്യൂവിന്റെ മറുപടി.

ചൈനയില്‍ നിന്നുള്ള ജീവനക്കാര്‍ അനധികൃതമായി യുഎസിലെ ടിക് ടോക്ക് ഡാറ്റ കൈക്കലാക്കിയെന്ന ടിക് ടോക്കിന്റെ തന്നെ വെളിപ്പെടുത്തല്‍ സംബന്ധിച്ച ചോദ്യം വന്നപ്പോള്‍.

അതിനെ രഹസ്യ നിരീക്ഷണം എന്ന് വിളിക്കുന്നത് ശരിയായ രീതിയാണെന്ന് തോന്നുന്നില്ലെന്നും. ആ സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ കമ്പനിയില്‍ നടന്ന ഒരു അന്വേഷണത്തെ കുറിച്ചുള്ളതാണെന്നും ച്യൂ പറഞ്ഞു.

യുഎസ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രൊജക്ട് ടെക്‌സാസ് എന്ന പേരില്‍ 150 കോടിയുടെ ഡാറ്റാ സെക്യൂരിറ്റി പദ്ധതികള്‍ വരെ കമ്പനി നടപ്പിലാക്കിയിട്ടുണ്ടെന്നും ച്യൂ ചൂണ്ടിക്കാട്ടി.

എന്നാല്‍, ച്യൂവിന്റെ ഒരു വിശദീകരണവും അംഗീകരിക്കില്ലെന്ന നിലപാട് തന്നെയായിരുന്നു യുഎസ് പ്രതിനിധികള്‍ക്ക്. ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന് തന്നെ വിലയിരുത്തപ്പെടുന്നത്.

Content Highlights: US lawmakers to move forward with TikTok bill to ban the platform

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi

2 min

'ഇത് കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദല്‍'; കെ-ഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

Jun 5, 2023


K FON

2 min

കെ-ഫോണ്‍ കണക്ഷന്‍ എങ്ങനെ ലഭിക്കും?, നിരക്കുകള്‍ എങ്ങനെ?- വിശദ വിവരങ്ങള്‍

Jun 6, 2023


Apple Vision Pro

4 min

3 ലക്ഷം രൂപയോളം വില, അയണ്‍മാന്‍ മാസ്‌ക് പോലൊരു ഹെഡ്‌സെറ്റ്- ഞെട്ടിക്കാന്‍ ആപ്പിള്‍ വിഷന്‍ പ്രോ

Jun 6, 2023

Most Commented