ഇന്‍സ്റ്റാഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; ഫെയ്‌സ്ബുക്കിനെ 'പൊരിച്ച്' യുഎസ് സെനറ്റ്


കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്‌ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റാഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം സുരക്ഷാ മേധാവി ആന്റിഗൺ ഡേവിസ് യുഎസ് സെനറ്റിൻറെ ചോദ്യങ്ങൾ നേരിട്ടപ്പോൾ| Photo: Gettyimages

ഇന്‍സ്റ്റാഗ്രാം കുട്ടികളിലുണ്ടാക്കുന്ന വിപരീത സ്വാധീനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഫെയ്‌സ്ബുക്കിനെ നിർത്തിപ്പൊരിച്ച് യുഎസ് സെനറ്റ്. ഫെയ്‌സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് ആണ് യുഎസ് സെനറ്റിന് മുന്നില്‍ ഹാജരായത്.

യുവാക്കളെ സഹായിക്കുകയാണ് ഇന്‍സ്റ്റാഗ്രാം ചെയ്തത് എന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്തത്.

കുട്ടികളുടെ ആരോഗ്യത്തെ പ്രത്യേകിച്ചും പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ പ്ലാറ്റ്‌ഫോം സാരമായി ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റാഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.

ഇന്‍സ്റ്റാഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ എന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി നേരത്തെ പറഞ്ഞിരുന്നത്.

Instagram
തങ്ങളിലെ ആശങ്കയ്ക്കും വിഷാദത്തിനും കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് കൗമാരക്കാര്‍ തന്നെ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഏത് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും പ്ലാറ്റ് ഫോം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് തങ്ങള്‍ ഈ ഗവേഷണം നടത്തിയത് എന്ന് ആന്റിഗണ്‍ ഡേവിസ് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദം തുടങ്ങുമ്പോള്‍ അത്തരം ഒരു റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല എന്നായിരുന്നു ഫെയ്‌സ്ബുക്കിന്റെ നിലപാട്. ഇത് സെനറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്കാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നത്. അവയെ സംരക്ഷിക്കുന്നതിന് നീതീകരിക്കാനാവത്ത കൃത്യവിലോപമാണ് ഫെയ്‌സ്ബുക്ക് നടത്തിയത്. ഉത്തരവാദിത്വമേറ്റെടുക്കുന്നതില്‍ അത് പരാജയപ്പെട്ടു. ഫെയ്‌സ്ബുക്കിനെ എങ്ങനെ വിശ്വസിക്കും? സെനറ്റിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ബ്ലുമെന്‍താള്‍ ചോദിക്കുന്നു.

സെനറ്റ് അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുന്നതില്‍ ആന്റിഗണ്‍ ഡേവിസ് പലതവണ പരാജയപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് ടീമിനോട് അന്വേഷിക്കേണ്ടതുണ്ട് എന്ന് മാത്രമായിരുന്നു മറുപടി.

ഇന്‍സ്റ്റാഗ്രാമിന്റെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമങ്ങളെ പുകയിലയുടെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള സിഗരറ്റ് കമ്പനികളുടെ ശ്രമങ്ങളോട് സെനറ്റ് താരതമ്യപ്പെടുത്തി.

അതേസമയം ഫെയ്‌സ്ബുക്കിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഒരു വനിത ഞായറാഴ്ച രംഗത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദമായ വിവരങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്നാണ് വിവരം.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented