ഇലോണ്‍ മസ്‌കിന് ബോട്ട് അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കോടതി


ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിലെ  ഉപഭോക്താക്കളുടെ യഥാര്‍ത്ഥ എണ്ണം സംബന്ധിച്ച കണക്കുകള്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

Photo: Gettyimages

സാന്‍ഫ്രാന്‍സിസ്‌കോ:ട്വിറ്ററിന്റെ ജനറല്‍ മാനേജറായിരുന്ന കേയ് വോന്‍ ബെയ്ക്‌പോറില്‍ നിന്ന് ബോട്ട് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ഇലോണ്‍ മസ്‌കിന് കൈമാറാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കോടതി. ഡെലവേര്‍ കോടതിയാണ് മസ്‌കിന് അനുകൂലമായി ഉത്തരവിറക്കിയിരിക്കുന്നത്.

ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നേരിട്ട് അറിവുണ്ടായിരുന്ന 22 ട്വിറ്റര്‍ ജീവനക്കാരില്‍ നിന്നുള്ള രേഖകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് മസ്‌കിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ബെയ്ക്‌പോറിന്റെ പക്കലുള്ള രേഖകളും വിവരങ്ങളും മാത്രം കൈമാറാനാണ് കോടതി ഉത്തരവിട്ടത്.

ട്വിറ്ററിലെ സുപ്രധാന സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് കേയ് വോന്‍ ബെയ്ക്‌പോര്‍. ഇക്കഴിഞ്ഞ മേയില്‍ ഇദ്ദേഹത്തെ കമ്പനി പിരിച്ചുവിട്ടിരുന്നു. മസ്‌കിന് ആവശ്യമുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് ധാരണയുണ്ടാവുമെന്നാണ് കരുതുന്നത്.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിലെ ഉപഭോക്താക്കളുടെ യഥാര്‍ത്ഥ എണ്ണം സംബന്ധിച്ച കണക്കുകള്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ട്വിറ്ററില്‍ എത്ര സ്പാം,ബോട്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം ചോദിച്ചത്. എന്നാല്‍ ആകെ എണ്ണത്തിന്റെ അഞ്ച് ശതമാനം മാത്രമേ ബോട്ട് അക്കൗണ്ടുകളുള്ളൂ എന്ന് മാത്രമാണ് കമ്പനി പ്രതികരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാത്ത പശ്ചാത്തലത്തില്‍ ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറുകയാണെന്ന് മസ്‌ക് പ്രഖ്യാപിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് ട്വിറ്റര്‍ മസ്‌കിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി ട്വിറ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്ന 41 പേരില്‍ നിന്നുള്ള വിവരങ്ങള്‍ കേസിന്റെ ഭാഗമായി കമ്പനി ഇലോണ്‍ മസ്‌കിന് ഇതിനകം കൈമാറി വരുന്നുണ്ട്.

2018 ല്‍ ജാക്ക് ഡോര്‍സിക്ക് കീഴിലാണ് ബെയ്ക്‌പോര്‍ ട്വിറ്ററില്‍ ചേര്‍ന്നത്. കമ്പനിയെ വ്യത്യസ്ത ദിശയില്‍ നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഇപ്പോഴത്തെ മേധാവി പരാഗ് അഗ്രവാള്‍ തന്നെ പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനാണ് മസ്‌ക് ഒരുങ്ങിയത്. ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമായാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മസ്‌ക് ആവശ്യപ്പെട്ടത്. ട്വിറ്ററിലെ വ്യാജ വാര്‍ത്താ പ്രചരണത്തിനും മറ്റും വഴിവെക്കുന്ന ബോട്ട് , സ്പാം അക്കൗണ്ടുകള്‍ ഉന്മൂലനം ചെയ്ത്. യഥാര്‍ത്ഥ മനുഷ്യരുടെ അക്കൗണ്ടുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നല്‍കുക എന്ന പദ്ധതിയാണ് തനിക്കുള്ളതെന്ന് മസ്‌ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ട്വിറ്ററിലെ പരസ്യദാതാക്കള്‍ക്ക് മുന്നില്‍ നല്‍കേണ്ടതും യഥാര്‍ത്ഥ ഉപഭോക്താക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകളാണ് എന്നും അല്ലാത്തപക്ഷം അത് നീതികേടാണെന്നും മസ്‌ക് പറഞ്ഞു.

Content Highlights: US judge orders Twitter to give 'bot' data from Beykpour to musk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented