വനിതാ സൈനികര്‍ക്ക് 'ടാക്റ്റിക്കല്‍ ബ്രായുമായി' അമേരിക്കന്‍ സൈന്യം 


ബ്രായുടെ രൂപകല്‍പനയ്ക്ക് സൈന്യം അംഗീകാരം നല്‍കിയാല്‍ അത് ഔദ്യോഗികമായി സൈനിക യൂണിഫോമിന്റെ ഭാഗമാകും. 

Photo: DEVCOM

യുഎസ് സൈന്യം തങ്ങളുടെ വനിതാ സൈനികര്‍ക്കായി തന്ത്രപരമായ ബ്രേസിയര്‍ വികസിപ്പിക്കുന്നു. മസാച്യുസെറ്റ്‌സിലെ നാറ്റികിലുള്ള യുഎസ് ആര്‍മി കോംപാറ്റ് കേപ്പബിലിറ്റീസ് ഡെവലപ്പ്‌മെന്റ് കമാന്‍ഡ് സോള്‍ജ്യര്‍ സെന്ററാണ് (ഡേവ്‌കോം/DEVCOM ) ആര്‍മി ടാക്റ്റിക്കല്‍ ബ്രേസിയര്‍ എന്ന് വിളിക്കപ്പെടുന്ന ഈ ബ്രായുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യുഎസ് സൈനിക ചരിത്രത്തില്‍ വനിതാ സൈനികര്‍ക്ക് നിര്‍ദേശിക്കപ്പെടുന്ന ആദ്യ ഔദ്യോഗിക യൂണിഫോം ബ്രായാണ് ഇത്.

2022 അവസാനത്തോടെ സൈനിക യൂണിഫോമിലേക്കുള്ള ബ്രായുടെ അന്തിമ ഡിസൈന്‍ ആശയങ്ങള്‍ തങ്ങളുടെ ഡിസൈന്‍ ടീമംഗങ്ങള്‍ അവതരിപ്പിക്കുമെന്ന് സോള്‍ജ്യര്‍ സെന്റര്‍ വക്താവ് ഡേവിഡ് ആക്‌സെറ്റ സിഎന്‍എനിനോട് പറഞ്ഞു.

ബ്രായുടെ രൂപകല്‍പനയ്ക്ക് സൈന്യം അംഗീകാരം നല്‍കിയാല്‍ അത് ഔദ്യോഗികമായി സൈനിക യൂണിഫോമിന്റെ ഭാഗമാകും.

ബ്രായുടെ രൂപകൽപനയുമായി ബന്ധപ്പെട്ട് സൈന്യത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സൈനികര്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നുവെന്നും അക്‌സെറ്റ പറഞ്ഞു.

വനിതാ സൈനികര്‍ക്ക് കൂടുതല്‍ സംരക്ഷണവും പ്രവര്‍ത്തനക്ഷമതയും നല്‍കുന്നതിന് വേണ്ടിയാണ് യുഎസ് സൈന്യം സൈനിക വേഷത്തിന്റെ ഭാഗമായിതന്നെ ബ്രായും പുറത്തിറക്കാന്‍ ശ്രമിക്കുന്നത്.

യുഎസ് സൈന്യത്തിന്റെ സജീവ പ്രവര്‍ത്തന മേഖലകളില്‍ 15 ശതമാനം വനിതകളാണുള്ളതെന്ന് സൈന്യത്തിന് യുണിഫോം നല്‍കുന്ന ടാങ്ക് ഓട്ടോ മോട്ടീവ് ആന്റ് ആര്‍മമെന്റ്‌സ് കമാന്‍ഡ് (ടാകോം) പറഞ്ഞു.

വിവിധ ശരീര ഘടനകള്‍ക്കനുസരിച്ച് ഉപകരണങ്ങളും യൂണിഫോമും വീണ്ടും രൂപകല്‍പന ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രായും രൂപകല്‍പന ചെയ്യുന്നത്. 'ജെന്‍ഡര്‍ ന്യൂട്രല്‍' സൈനികര്‍ എന്ന ആശയത്തിനപ്പുറം 'ലിംഗ-നിര്‍ദ്ദിഷ്ട ആവശ്യകതകള്‍' ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് ടാകോം പറഞ്ഞു. വിവിധ ശരീര ഘടനകളില്‍ സൈനിക വസ്ത്രങ്ങള്‍ക്കും കവചങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ഒപ്പം ഇണങ്ങും വിധമാണ് ഇത് തയ്യാറാക്കുന്നത്.

ഡേവ്‌കോമിന്റെ തെര്‍മല്‍ ടെസ്റ്റ് കേന്ദ്രത്തില്‍ നടത്തിയ തീയെ പ്രതിരോധിക്കാനുള്ള ശേഷി പരിശോധന ഉള്‍പ്പടെയുള്ള വിവിധ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Content Highlights: US Army tactical bra for its female soldiers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented