'വിനാശകരമായ വ്യോമയാന പ്രതിസന്ധി'; 5-ജിക്കെതിരെ മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവികൾ


3 min read
Read later
Print
Share

ഈ പ്രതിസന്ധി മൂലം ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയോ തിരിച്ചു വിടുകയോ ചെയ്യേണ്ട ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന യാത്രക്കാർക്ക് വൻ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണമാകുമെന്നും വിലയിരുത്തുന്നു

പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

ടി & ടി, വെറിസോൺ പോലെയുള്ള ടെലികോം കമ്പനികൾ യുഎസിൽ പുതിയ 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനെ വിനാശകരമായ വ്യോമയാന പ്രതിസന്ധി എന്നാണ് പ്രധാന പാസഞ്ചർ, കാർഗോ എയർലൈനുകളുടെ മേധാവികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച ആരംഭിക്കുന്ന പുതിയ സി-ബാൻഡ് 5ജി സേവനങ്ങൾ കുറേയധികം വിമാനങ്ങളെ ഉപയോഗശൂന്യമാക്കുമെന്നും വിമാനങ്ങളിൽ തകരാറുകൾ സംഭവിക്കുമെന്നും പതിനായിരത്തോളം വരുന്ന അമേരിക്കൻ പൗരന്മാർ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

പ്രധാന ഹബ്ബുകൾ സഞ്ചാര അനുമതി നൽകിയില്ലെങ്കിൽ യാത്രകൾ, ഷിപ്പിങ് സംവിധാനങ്ങൾ എന്നിവ പൂർണ്ണമായ സ്തംഭനത്തിലേക്ക് നീങ്ങാനാണ് സാധ്യത എന്ന് അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, സൗത്ത് വെസ്റ്റ് എയർലൈൻസ് തുടങ്ങിയ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിമാനങ്ങളിലെ അൾട്ടിമീറ്റർ പോലെയുള്ള ഉപകരങ്ങളെ ഇത് ബാധിക്കുമെന്നും ദൃശ്യപരത കുറഞ്ഞ്, പ്രവർത്തനങ്ങളെ കാര്യമായി തടസ്സപ്പെടുത്തുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്‌എഎ) ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ പ്രതിസന്ധി മൂലം ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയോ തിരിച്ചു വിടുകയോ ചെയ്യേണ്ട ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന യാത്രക്കാർക്ക് വൻ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതിനോടകം തന്നെ പല മുൻനിര വിമാന കമ്പനികളും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയുടെ നാലോളം വിമാനങ്ങൾ ഇതിനോടകം തന്നെ ജനുവരി 19ന് നിശ്ചയിച്ചിരുന്ന വിമാന സർവീസുകൾ നടത്തില്ലെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച അമേരിക്കയിൽ എത്തേണ്ട ചില അന്താരാഷ്ട്ര വിമാനങ്ങളും ഇതിനോടകം റദ്ദാക്കാൻ ഉള്ള സാധ്യതകളുണ്ട്‌.

5ജി സേവനങ്ങളുടെ വിന്യാസം പ്രതിസന്ധിയാകുന്നത് എന്തുകൊണ്ട്?

2021-ന്റെ തുടക്കത്തിൽ 3.7-3.98 ശ്രേണിയിലുള്ള സി ബാൻഡ് എന്നറിയപ്പെടുന്ന സ്പെക്‌ട്രത്തിലെ 3.7-3.98 ജിഗാഹെർട്സ് ശ്രേണിയിലുള്ള മൊബൈൽ ഫോൺ കമ്പനികൾക്ക് 2021-ന്റെ തുടക്കത്തിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏകദേശം 80 ബില്യൺ ഡോളറിന് മിഡ്-റേഞ്ച് 5G ബാൻഡ്‌വിഡ്ത്ത് ലേലം ചെയ്തു.

2021ന്റെ തുടക്കത്തിൽ സി ബാൻഡ് എന്നറിയപ്പെടുന്ന 3.7-3.98 ജിഗാഹെർട്സ് ശ്രേണിയിൽ വരുന്ന മിഡ് റേഞ്ച് 5ജി സ്പെക്ട്രം ഏകദേശം 80 ബില്യൺ ഡോളറിന് അമേരിക്ക മൊബൈൽ ഫോൺ കമ്പനികൾക്ക് ലേലം ചെയ്തു. ഒരു വിമാനം ഭൂമിയിൽ നിന്ന് എത്ര ദൂരം സഞ്ചരിക്കുന്നുവെന്ന് അളക്കുന്ന ആൾട്ടിമീറ്റർ പോലുള്ള ഉപകരണങ്ങളിൽ പുതിയ 5G സാങ്കേതികവിദ്യ തകരാറുകൾ ഉണ്ടാക്കാൻ ഇടയുണ്ടെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) മുന്നറിയിപ്പ് നൽകി. ആൾട്ടിമീറ്ററുകൾ 4.2-4.4 ജിഗാഹെർട്സ് പരിധിയിലാണ് പ്രവർത്തിക്കുന്നത്. ലേലം ചെയ്ത 5ജി ബാൻഡുകളുടെ ഫ്രീക്വൻസികൾ ഈ ശ്രേണിയോട് വളരെ അടുത്താണ് പ്രവർത്തിക്കുന്നത് എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കകൾക്ക് ഇടയാക്കിയിരിക്കുന്നത്.

വിമാനം സഞ്ചരിക്കുന്ന ഉയരം അളക്കുന്നതിനുപരി, ഓട്ടോമേറ്റഡ് ലാൻഡിങ് സുഗമമാക്കുന്നതിനും വിൻഡ് ഷിയർ എന്നറിയപ്പെടുന്ന അപകടകരമായ പ്രവാഹങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനും ആൾട്ടിമീറ്റർ റീഡറുകൾ സഹായിക്കുന്നു. യുണൈറ്റഡ് എയർലൈൻസ് മേധാവി സ്‌കോട്ട് കിർബി കഴിഞ്ഞ മാസം എഫ്‌എഎയുടെ 5ജി നിർദ്ദേശങ്ങൾ യുഎസിലെ ഏറ്റവും വലിയ 40 വിമാനത്താവളങ്ങളിൽ റേഡിയോ ആൾട്ടിമീറ്ററുകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മോശം കാലാവസ്ഥയോ മേഘങ്ങളോ കനത്ത മഞ്ഞോ ഉണ്ടാകുമ്പോൾ യുഎസിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ദൃശ്യപരമായ സഹായങ്ങള്‍ മാത്രമേ നൽകാനാകൂ എന്നും കിർബി പറഞ്ഞു.

എന്തിന് ഉയർന്ന ഫ്രീക്വൻസി?

സ്പെക്ട്രത്തിൽ ഫ്രീക്വൻസി കൂടുന്തോറും സേവനം വേഗത്തിലാകും. അതിനാൽ 5ജി-യിൽ നിന്ന് പൂർണ്ണതോതിലുള്ള സേവനങ്ങൾ ലഭിക്കുന്നതിന് ടെലികോം ദാതാക്കൾ ഉയർന്ന ഫ്രീക്വൻസികളിൽ നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നു. ലേലംചെയ്ത ചില സി ബാൻഡ് സ്പെക്‌ട്രം നേരത്തെ സാറ്റലൈറ്റ് റേഡിയോയ്‌ക്കായി ഉപയോഗിച്ചിരുന്നു. 40- ഓളം രാജ്യങ്ങളിൽ എടി & ടിയും വെറിസോണും ഇതിനോടകം തന്നെ 5ജി സി ബാൻഡ് വിന്യസിച്ചിട്ടുണ്ട്. ഇത് യാതൊരു വ്യോമയാന പ്രശ്‌നങ്ങളും ഇതുവരെ ഉണ്ടാക്കിയിട്ടില്ല എന്നാണ് അവരുടെ വാദം.

മറ്റു രാജ്യങ്ങളിൽ ഇത്തരമൊരു പ്രശ്‌നം ഉണ്ടാകുന്നില്ലേ?

2019-ൽ യൂറോപ്യൻ യൂണിയൻ മിഡ്-റേഞ്ച് 5G ഫ്രീക്വൻസികൾക്കായി 3.4-3.8 ജിഗാഹെർട്സ് എന്ന ശ്രേണി മാനദണ്ഡമായി നിശ്ചയിച്ചു, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ പുറത്തിറക്കാൻ പോകുന്ന സേവനത്തേക്കാൾ കുറഞ്ഞ ഫ്രീക്വൻസിയാണ് . യൂറോപ്പിലും സമാനമായ ബാൻഡ്‌വിഡ്ത്ത് ലേലം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബ്ലോക്കിന്റെ 27 അംഗരാജ്യങ്ങളിൽ പലതിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ഇതേ ഫ്രീക്വൻസി ബാൻഡ് ഉപയോഗത്തിലുണ്ട്.

എന്നാൽ ഫ്രാൻസ് ഉപയോഗിക്കുന്ന സ്പെക്‌ട്രം (3.6-3.8 ജിഗാഹെർട്സ്) യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ആൾട്ടിമീറ്ററുകൾക്കായി ഉപയോഗിക്കുന്ന സ്പെക്‌ട്രത്തിൽ നിന്ന് (4.2-4.4 ജിഗാഹെർട്സ്) കൂടുതൽ അകലെയാണെന്നും 5G-യ്‌ക്കായുള്ള ഫ്രാൻസിന്റെ പവർ ലെവൽ യുഎസിൽ അംഗീകൃതമായതിനേക്കാൾ വളരെ കുറവാണെന്നും എഫ്എഎ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ദക്ഷിണ കൊറിയയിൽ 5ജി മൊബൈൽ സേവനങ്ങൾക്കായി 3.42-3.7 ജിഗാഹെർട്സ് ഫ്രീക്വൻസി ബാൻഡാണ് ഉപയോഗിക്കുന്നത്. 2019 ഏപ്രിലിൽ 5ജി വാണിജ്യവൽക്കരിച്ചതിന് ശേഷം റേഡിയോ വിനിമയവുമായി യാതൊരു ഇടപെടലും ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights : U.S airline CEO's warns against deploying new 5G services

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi

2 min

'ഇത് കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദല്‍'; കെ-ഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

Jun 5, 2023


wwdc 23

1 min

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കുമോ? ആകാംഷയേറ്റി WWDC23

Jun 5, 2023


whatsapp

1 min

വാട്‌സാപ്പിലൂടെ തട്ടിപ്പ് ഫോണ്‍വിളി; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം 

Jun 3, 2023

Most Commented