പ്രതീകാത്മക ചിത്രം | photo : twitter/@GooglePayIndia
മുംബൈ: രാജ്യത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളില്‍ ഈവര്‍ഷം യു.പി.ഐ. ഇടപാടുകളിലുണ്ടായ വളര്‍ച്ച 650 ശതമാനംവരെയെന്ന് പഠനം. ഡിജിറ്റല്‍ ഇടപാടുസേവനങ്ങള് നല്കുന്ന പേ നിയര്‍ബൈ എന്ന കമ്പനിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കൂടാതെ ഇത്തരം സ്ഥലങ്ങളില്‍ ഏജന്റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യത്തില്‍ 25 ശതമാനംവരെയും എണ്ണത്തില്‍ 14 ശതമാനംവരെയും വര്‍ധനയുണ്ടായിട്ടുണ്ട്.
മൈക്രോ എ.ടി.എം, മൊബൈല്‍ പോയന്റ് ഓഫ് സെയില്‍ ഉപകരണങ്ങള്‍ക്കുള്ള ആവശ്യത്തില്‍ 25 ശതമാനമാണ് വളര്‍ച്ച. ആളുകളുടെ സാമ്പത്തിക ഇടപാടുരീതിയിലുണ്ടായിട്ടുള്ള മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പേ നിയര്‍ബൈ എം.ഡി.യും സി.ഇ.ഒ.യുമായ ആനന്ദ് കുമാര്‍ ബജാജ് പറഞ്ഞു.
രാജ്യത്ത് ഡിജിറ്റല്‍വത്കരണം വളരെ വേഗത്തിലാണെന്നും 95 ശതമാനം കമ്പനികളും ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും ഗവേഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്പ്പറേഷന് ഇന്ത്യ (ഐ.ഡി.സി.) വ്യക്തമാക്കുന്നു.
അടുത്ത മൂന്നുവര്‍ഷംകൊണ്ട് ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ ഏകദേശം ഏഴുലക്ഷം കോടിയോളംരൂപ ചെലവിടുമെന്നാണ് കണക്കാക്കുന്നത്. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷാഭീഷണി കുറച്ചുകൊണ്ടുവരാനും ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനുമായിരിക്കും കമ്പനികള്‍ ഊന്നല്‍ നല്‍കുക.
ഉത്പാദനം, പ്രൊഫഷണല്‍ സേവനങ്ങള്‍, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍, റീട്ടെയില്‍, ടെലികമ്യൂണിക്കേഷന്‍ മേഖലകളിലാണ് ഈമാറ്റം ശക്തമായിട്ടുള്ളതെന്നും ഐ.ഡി.സി. പറയുന്നു.
Content Highlights: UPI transactions marked record rise at semi-urban and rural stores in 2022
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..