Photo: Gettyimages
ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന 'യുപിഐ 123 പേ' സേവനത്തിന് തുടക്കമായി. ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് സേവനം ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ സേവനത്തിലൂടെ രാജ്യത്ത് നിലവിലുള്ള 40 കോടി ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കും രാജ്യത്തെ ബൃഹത്തായ യുപിഐ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാവാന്‍ സാധിക്കും.
നിലവില്‍ മൊബൈല്‍ ആപ്പുകളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്‌ഫോണുകളില്‍ മാത്രമാണ് യുപിഐ സേവനം ലഭിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഫീച്ചര്‍ ഫോണ്‍ ഉടമകള്‍ക്കും തങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് പണമയക്കാനും സ്വീകരിക്കാനും സാധിക്കും.
സുഹൃത്തുക്കള്‍ക്ക് പണമയക്കാനും, ബില്ലുകള്‍ അടയ്ക്കാനും, ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാനും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനുമെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താനാവും.
ഇത് കൂടാതെ ഡിജിസാഥി എന്ന പേരില്‍ 24 മണിക്കൂറും ലഭിക്കുന്ന ഒരു ഹെല്‍പ് ലൈനും റിസര്‍വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ 14431 ലേക്കോ, 1800 891 3333 എന്ന നമ്പറുകളിലേക്ക് വിളിക്കുകയോ http://www.digisaathi.info വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.
നാല് വ്യത്യസ്ത രീതികളില്‍ യുപിഐ 123 പേ സംവിധാനത്തിലൂടെ പണമയക്കാനാവും.
- ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനത്തിലേക്ക് വിളിക്കുക
- ഫീച്ചര്‍ഫോണുകളിലെ ആപ്പ് സംവിധാനം ഉപയോഗിക്കുക
- മിസ്ഡ് കോള്‍ സംവിധാനത്തിലൂടെ
- പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്ടിത ഇടപാട്
യുപിഐ 123 പേ ഐവിആര്‍ കോളിംഗ് സേവനത്തിലൂടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഡിജിറ്റല്‍ പേയ്മെന്റ് എങ്ങനെ നടത്താം
യുപിഐ 123 പേ ഫീച്ചര്‍ ഉപയോഗിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം ഐവിആര്‍ സേവനത്തിലൂടെയാണ്. താഴെ പറയുന്ന രീതിയിലാണ് അത് ഉപയോഗിക്കേണ്ടത്.
- ഫോണില്‍ നിന്ന് 08045163666 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക.
- നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.
- പണം കൈമാറാന്‍ നിങ്ങളുടെ ഫോണിലെ '1' കീയില്‍ അമര്‍ത്തുക. തുടക്കത്തില്‍ യുപിഐ അക്കൗണ്ട് സജ്ജമാക്കേണ്ടി വരും.
- ബാങ്കിന്റെ പേര് മുഴുവനായി പറഞ്ഞുകൊണ്ട് യുപിഐ-യുമായി ബന്ധിപ്പിച്ച ബാങ്ക് തിരഞ്ഞെടുക്കുക.
- അപ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കങ്ങളും അക്കൗണ്ട് ഉടമയുടെ പേരും കേള്‍ക്കാം
- നിലവില്‍ യുപിഐ ഉപഭോക്താവ് അല്ലെങ്കില്‍ എടിഎം കാര്‍ഡ് നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് 6 അക്കമുള്ള യുപിഐ നമ്പര്‍ സെറ്റ് ചെയ്യണം.
- വിളിക്കുന്ന അതേ നമ്പറില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അക്കൗണ്ട് സജ്ജമെന്ന അറിയിപ്പ് കിട്ടും.
- വിശദാംശങ്ങള്‍ സ്ഥിരീകരിക്കാന്‍ '1' കീ അമര്‍ത്തുക.
- നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയയ്ക്കാന്‍ '1' കീ ടാപ്പുചെയ്യുക.
- പണം അയക്കേണ്ട വ്യക്തിയുടെ നമ്പറോ, അക്കൗണ്ട് നമ്പറോ നല്‍കാം. അതിന് മുമ്പ് അയക്കേണ്ട വ്യക്തിയുടെ ബാങ്കിന്റെ പേര് പറയണം.
- വിശദാംശങ്ങള്‍ സ്ഥിരീകരിക്കുക.
- നിങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്ന തുക നല്‍കുക.
- നിങ്ങളുടെ ആറക്ക യുപിഐ പിന്‍ നല്‍കി പണം കൈമാറാം.
- ഫോണില്‍ നിന്ന് 08045163666 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക.
- രണ്ടാമത്തെ ഓപ്ഷനാണ് ബാലന്‍സ് അറിയാനുള്ളത്
- ആറക്ക യുപിഐ പിന്‍ നല്‍കിയാല്‍ ബാലന്‍സ് തുക അറിയാനാവും.
- ഇതേ നമ്പറില്‍ തന്നെ വിളിച്ച് മൂന്നാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ റീച്ചാര്‍ജ് ഓപ്ഷനാണ്
- വിളിക്കുന്ന നമ്പറിലേക്കാണ് റീച്ചാര്‍ജ് ചെയ്യുന്നത് എങ്കില്‍ '1' അമര്‍ത്തുക, മറ്റ് നമ്പറുകളാണെങ്കില്‍ 2 അമര്‍ത്തുക
- ശേഷം റീച്ചാര്‍ജ് ചെയ്യേണ്ട നമ്പര്‍ നല്‍കുക
- റീച്ചാര്‍ജ് ചെയ്യേണ്ട തുക നല്‍കി ആറക്ക പിന്‍ നമ്പര്‍ നല്‍കുക.
Content Highlights: UPI payments, Reserve bank of india, UPI 123 pay, Digital payments
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..