2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളുടെ ആന്റിന ഘടനയില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ട്. പ്രശസ്ത ആപ്പിള്‍ അനലിസ്റ്റ് മിങ് ചി കുവോ ആണ് ഈ വിവരം വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന ഐഫോണുകളില്‍ ലിക്വിഡ് ക്രിസ്റ്റല്‍ പോളിമറിന് (എല്‍സിപി) പകരം. പുതിയ മാഗ്നറ്റിക് പാര്‍ട്ടിക്കില്‍ ഇന്‍സ്‌പെക്ഷന്‍ ആയിരിക്കും ഉപയോഗിക്കുക. 

ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ ടെന്‍എസ് മാക്‌സ്, ഐഫോണ്‍ ടെന്‍ ആര്‍ പോലുള്ള ഫോണുകളില്‍ എല്‍സിപി ആണ് ആന്റിനയില്‍ ഉപയോഗിച്ചിട്ടുള്ളത്. സാങ്കേതികതയുടെ പരിമിതിയും നിര്‍മാണത്തിലെ പ്രശ്‌നങ്ങളും മൂലം എല്‍സിപി ആന്റിന ഫോണിന്റെ റേഡിയോ ഫ്രീക്വന്‍സി പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നു. 

എന്നാല്‍ 2020 ല്‍ വരാനിരിക്കുന്ന 5ജി ഐഫോണുകളിലെ ആന്റിനയിലെ പ്രധാന ഘടകം എല്‍സിപി ആയിരിക്കുമെന്നും നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ മൂലം റേഡിയോ ഫ്രീക്വന്‍സി ക്ഷമത കുറയുന്നത് പരിഹരിക്കപ്പെട്ടേക്കുമെന്നും കുവോ പറഞ്ഞു.

2019 ഐഫോണുകളില്‍ ടൈപ്പ് സി കേബിളുകള്‍ ആയിരിക്കും ഉണ്ടാവുകയെന്ന് സൂചനയുണ്ട്. ഐഫോണ്‍ ക്യാമറയുടെ പ്രകടനത്തിലും മാറ്റങ്ങളുണ്ടാവും.

Content Highlights: upcoming iPhones may include Changed Antenna Structure