Tiktok app in appstore | Photo: Gettyimages
വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ യു.എസില്‍ ആപ്പിന്റെ നിലനില്പ് അനിശ്ചിതത്വത്തില്‍. യു.എസ്. സര്‍ക്കാര്‍ പുറത്തിറക്കിയ ഉപകരണങ്ങളില്‍ ടിക്ടോക് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം കഴിഞ്ഞ ദിവസമാണ് ബൈഡന് ഒപ്പുെവച്ചത്. യു.എസ്. ജനപ്രതിനിധി സഭയിലും സെനറ്റിലും ടിക് ടോക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്. യു.എസിലെ ദശലക്ഷക്കണക്കിന് യുവാക്കള്‍ ഇത് ഉപയോഗിക്കുന്നു. ഇതിലൂടെ ഡേറ്റകള്‍ ചോര്‍ത്തുന്നതായി യു.എസ്. ഭരണകൂടം സംശയിക്കുന്നു. ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണത്തിനുള്ള മാര്‍ഗമായി മാറുമെന്നും സംശയമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ന്നുകിട്ടുന്ന വഴിയുടെ ഉറവിടം കണ്ടെത്താന്‍ ടിക്ടോക് വിവരങ്ങള്‍ ഉപയോഗിച്ചെന്ന് കഴിഞ്ഞമാസം ബൈറ്റ് ഡാന്‍സ് തന്നെ സമ്മതിച്ചിരുന്നു.
Content Highlights: Uncertainty For chinese owned TikTok After US Government Ban
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..