ആപ്പിൾ മേധാവി ടിം കുക്ക് | Photo: Gettyimages
റഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിലക്കാന്‍ ആപ്പിള്‍ മേധാവി ടിം കുക്കിനോട് ആവശ്യപ്പെട്ട് യുക്രൈന്‍ ഉപ പ്രധാനമന്ത്രി മിഖാലിയോ ഫെഡൊറോവ്. യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.
റഷ്യന്‍ ഫെഡറേഷന് സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കുന്നത് ആപ്പിള്‍ അവസാനിപ്പിക്കണം. അത്തരം നടപടികള്‍ അപമാനകരമായ സൈനിക ആക്രമണം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ റഷ്യന്‍ യുവാക്കള്‍ക്കും ജനങ്ങള്‍ക്കും പ്രചോദനം നല്‍കും. ഫെഡറോവ് ടിംകുക്കിന് നല്‍കിയ കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
യുക്രൈന് മേല്‍ റഷ്യ ആക്രമണം ആരംഭിച്ചതോടെ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആപ്പിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ റഷ്യന്‍ സൈന്യത്തിനും പ്രതിരോധ മന്ത്രാലയത്തിനും സേവനങ്ങള്‍ നല്‍കുന്നത് വിലക്കുകയെന്ന തീരുമാനവും അതില്‍പെടും.
എന്നാല്‍ റഷ്യന്‍ സൈന്യത്തെ മാത്രമല്ല റഷ്യയിലൂടനീളം സേവനങ്ങള്‍ നിര്‍ത്തിവെക്കാനാണ് ഫെഡറോവ് ടിം കുക്കിനോട് ആവശ്യപ്പെടുന്നത്.
യുഎസ്, ബ്രിട്ടന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ഗേ ലാവ്‌റോവിനും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ആസ്തികള്‍ മരവിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: technology news, malayalam, Russia, Ukraine, Apple CEO Tim Cook, Ukraine Vice PM Mykhailo Fedorov
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..