തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുന്നതിനുമുമ്പ് ആധികാരികത ഉറപ്പാക്കണമെന്ന് യു.ഐ.ഡി.എ.ഐ


പ്രതീകാത്മക ചിത്രം | photo: AP

വ്യക്തികളുടെ തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുന്നതിനുമുമ്പ് സ്ഥാപനങ്ങൾ അവ പരിശോധിച്ച് കൃത്യത ഉറപ്പിക്കണമെന്ന് സവിശേഷ തിരിച്ചറിയൽ കാർഡ് അതോറിറ്റി (യു.ഐ.ഡി.എ.ഐ.).

ആധാർ ദുരുപയോഗം തടയാനാണ് നടപടിയെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുകൾക്ക് അതോറിറ്റി കത്തയച്ചു. ആധാർ ലെറ്റർ, ഇ.ആധാർ, ആധാർ പി.വി.സി. കാർഡ്, എം.ആധാർ തുടങ്ങി ഏത് രീതിയിലുമുള്ള ആധാർരേഖയുടെ കൃത്യത ഉറപ്പിക്കേണ്ടതുണ്ട്.



ആധാർ രേഖകളിൽ കൃത്രിമം നടത്തുന്നത് തടയാൻ ഓഫ്‌ലൈൻ പരിശോധനയിലൂടെ സാധിക്കും. കൃത്രിമം കാണിച്ചാൽ ആധാർ നിയമത്തിലെ സെക്ഷൻ 35 പ്രകാരം പിഴശിക്ഷ വിധിക്കാവുന്നതാണ്.

തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുന്ന നിർദിഷ്ട സ്ഥാപനങ്ങളാണ് പരിശോധനകളും സ്ഥിരീകരണവും നടത്തേണ്ടത്. ആധാറിന്റെ എല്ലാ രൂപങ്ങളും ക്യൂ.ആർ. കോഡുപയോഗിച്ചും എം.ആധാർ ആപ്പ്, ആധാർ ക്യൂ.ആർ. കോഡ് സ്‌കാനർ എന്നിവ ഉപയോഗിച്ചും പരിശോധിക്കാം.

Content Highlights: UIDAI says Verify Aadhaar before accepting it as proof of identity

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented