Photo: Gettyimages
സ്വന്തം കാറുകളില്‍ ഇന്ധനമടിച്ച് ദൈനംദിന യാത്രനടത്തുന്നതിനേക്കാള് ലാഭം ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് മിക്ക നഗരങ്ങളിലുമുള്ളത്. എന്നാല്‍ അങ്ങനെ ഒരാശ്വാസവും ഇല്ലാതാവാന്‍ പോവുന്നു. ടാക്സി കാറുകള്‍ ബുക്ക് ചെയ്താല്‍ ഇനി പോക്കറ്റ് കാലിയാവും. പ്രത്യേകിച്ചും ഡല്‍ഹിയില്‍. ജനപ്രിയ ടാക്സി സേവനങ്ങളിലൊന്നായ ഉബര്‍ യാത്രകള്‍ക്ക് നിരക്കു വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് 12 ശതമാനത്തോളമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഡ്രൈവര്‍മാരുടെ അഭിപ്രായം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ഉബര്‍ ഇന്ത്യ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി നിധീഷ് ഭൂഷന് പറഞ്ഞു. വരുന്ന ആഴ്ചകളില ഇന്ധന വില മാറ്റത്തിനനുസരിച്ച് ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ മുംബൈയിലും മറ്റ് നഗരങ്ങളിലും ഉബര്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 15 ശതമാനത്തോളമാണ് വര്‍ധന. ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് ബംഗളുരുവില്‍ ഉബര്‍, ഓല ടാക്സി ഡ്രൈവര്‍മാര്‍ കാറുകളില്‍ എ.സി. പ്രവര്‍ത്തിപ്പിക്കുന്നില്ല. പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അധിക തുക നല്‍കണം. എന്നാല്‍ ഇത് കമ്പനികളുടെ ഔദ്യോഗിക നടപടിയല്ല. അതുകൊണ്ടു തന്നെ എ.സിയ്ക്ക് അധിക ചാര്‍ജ് ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരാതി കമ്പനിയെ നേരിട്ടറിയിക്കാമെന്നും ഉബര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ്. ഡീസലിന് 96.67 രൂപയും. മുംബൈയില്‍ പെട്രോളിന് 120.51 രൂപയാണ്. ഡീസലിന് 104.77 രൂപയും.
Content Highlights: uber taxi price hike in delhi
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..