15 മിനിറ്റ് ഉബര്‍ യാത്രയ്ക്ക് യുകെയില്‍ യാത്രികന് കിട്ടിയത് 32 ലക്ഷം രൂപയുടെ ബില്ല്- സംഭവം ഇങ്ങനെ


Photo: Gettyimages

വെറും 15 മിനിറ്റ് യാത്രയ്ക്ക് യുകെ സ്വദേശിയായ ഒരാള്‍ക്ക് ഉബര്‍ നല്‍കിയ ബില്ല് 32 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ തുകയാണ്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. മാഞ്ചസ്റ്റര്‍ സ്വദേശിയാ 22 കാരനായ ഒളിവര്‍ കാപ്ലനാണ് ഉബറില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.

വിച്ച് വുഡിലെ ഒരു പബ്ബില്‍ തന്റെ സുഹൃത്തുക്കളെ കാണാന്‍ പോവുകയായിരുന്നു ഒളിവര്‍. അയാള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും വെറും 15 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലം. ആപ്പില്‍ കാണിച്ച തുക 11-12 ഡോളറാണ്.



എന്നാല്‍ പിറ്റേ ദിവസം ഫോണില്‍ യാത്രയുടെ ബില്ല് കണ്ട ഒളിവര്‍ ഞെട്ടി. 39,317 ഡോളറിന്റെ ബില്‍ ആണ് ഉബര്‍ അയച്ചത്. സ്ഥിരമായി ഉബറില്‍ യാത്ര ചെയ്യാറുള്ളയാളാണ് ഒളിവര്‍. കഴിഞ്ഞ യാത്രയും സാധാരണ പോലെ തന്നെയായിരുന്നു.

ഉടന്‍ തന്നെ അദ്ദേഹം ഉബറിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് കാര്യം പറഞ്ഞു. ചെറിയൊരു യാത്രയ്ക്ക് ഇത്രയും വലിയ ബില്ല് വന്നതെങ്ങനെയാണ്? തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കാര്യം പിടികിട്ടിയത്.

ഉബറിന്റെ ഒരു സാങ്കേതിക പിഴവായിരുന്നു കാരണം. ഒളിവര്‍ ഇറങ്ങേണ്ട സ്ഥലപ്പേരിലുള്ള ഓസ്‌ട്രേലിയയിലുള്ള മറ്റൊരു സ്ഥലത്തിന്റെ പേരാണ് ലക്ഷ്യസ്ഥാനമായി ഉബറില്‍ സെറ്റ് ചെയ്യപ്പെട്ടത്.

എന്തായാലും ഒളിവറിന്റെ അക്കൗണ്ടില്‍ അത്രയേറെ പണം ഇല്ലാതിരുന്നതിനാല്‍ പണം കൈമാറ്റം ചെയ്യപ്പെട്ടില്ല. പകരം ഇക്കാര്യം അറിയിച്ച് ഉബര്‍ സന്ദേശം അയക്കുകയായിരുന്നു.

ഇത്തരം സംഭവം ആദ്യമല്ല. 2020 ല്‍ മദ്യപിച്ചെത്തിയ ഒരു ബ്രിട്ടിഷ് വിദ്യാര്‍ത്ഥി ഉബറില്‍ യാത്ര ചെയ്യേണ്ട സ്ഥലം തെറ്റായി നല്‍കി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന അത്രയും ദൂരത്തുള്ള ഒരു സ്ഥലമാണ് അയാള്‍ നല്‍കിയത്. മദ്യപിച്ച് യാത്രയിലുടനീളം ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ ഡ്രൈവര്‍ കൃത്യമായി ആ സ്ഥലത്തെത്തിച്ചു. ഈ യാത്രയ്ക്ക് ഏകദേശം 1700 ഡോളറാണ് നല്‍കേണ്ടി വന്നത്. ഇത് ഏകദേശം 1,40,075 രൂപ വരും ഇത്.


Content Highlights: uber charged a man Rs 32 Lakh for 15-minute ride

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented