ട്വിറ്റർ ഓഫീസ് | photo: afp
സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റര്‍മാര്‍ക്ക് ട്വിറ്ററില്‍ നിന്നുള്ള പരസ്യ വരുമാനത്തിന്റെ പങ്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച മുതലാണ് പരസ്യവരുമാനം പങ്കുവെക്കല്‍ ആരംഭിക്കുക. എന്നാല്‍, ഏത് രീതിയിലാണ് വരുമാനം പങ്കുവെക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. മസ്‌കിന്റെ ട്വീറ്റിന് താഴെ നിരവധിയാളുകള്‍ എങ്ങനെയാണ് ഇത് നടപ്പിലാക്കുക എന്ന ചോദ്യവുമായി എത്തിയിട്ടുണ്ട്.
പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാവുന്ന ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് ട്വിറ്റര്‍ ബ്ലൂ.
ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ഇലോണ്‍ മസ്‌കിന്റെ പ്രവര്‍ത്തന രീതികളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നിരവധി പരസ്യ ദാതാക്കള്‍ കമ്പനിയെ കൈവിട്ടിരുന്നു. ഇതേ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വരുമാനം വാഗ്ദാനം ചെയ്ത് പ്ലാറ്റ്‌ഫോമില്‍ ക്രിയേറ്റര്‍മാരെ സജീവമാക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും തല്‍ഫലമായി പരസ്യ ദാതാക്കളെ തിരികെ കൊണ്ടുവരാനുമായിരിക്കാം മസ്‌ക് പദ്ധതിയിടുന്നത്.
Content Highlights: twitter will share ad revenue with blue subscribers
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..