Elon Musk | Illustration:Shinoy | Photo Source: Gettyimages
സാൻ ഫ്രാൻസിസ്കോ: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്കിനെതിരെ ട്വിറ്റര്‍ നിയമനടപടിക്കൊരുങ്ങുന്നു. മസ്കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധതമാണ് ട്വിറ്റര്‍. ബോര്‍ഡ് ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് തങ്ങളെന്നും ട്വിറ്റര്‍ ചെയര്മാന് ബ്രെട്ട് ടെയ്ലോ പറഞ്ഞു.
ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കരാര്‍ പ്രകാരം 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീസായി ഇലോണ്‍ മസ്ക് നല്‍കേണ്ടി വരും.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്ക്കിടയാക്കിയത്. ട്വിറ്ററിലെ ആകെ അക്കൗണ്ടുകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതെന്ന കമ്പനിയുടെ വാദം വിശ്വസിക്കാന്‍ മടികാണിച്ച ഇലോണ്‍ മസ്ക്, വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വ്യക്തമാക്കണമെന്ന്് മസ്ക് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ കണക്കുകള്‍ നല്കുന്നതില് കമ്പനി കാലതാമസം വരുത്തിയതോടെ മേയില്‍ ഇടപാട് താല്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ച മസ്ക്, ഇനിയും വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അതിനിടെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മസ്കിന് കൈമാറാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയ്യാറായി രംഗത്തുവന്ന ഇലോണ്‍ മസ്ക്, ട്വിറ്ററില്‍ വിവിധ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നതായിരുന്നു അതില്‍ പ്രധാനം. ഇതിന്റെ ഭാഗമായി ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളും, ബോട്ട് അക്കൗണ്ടുകളുമെല്ലാം നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല പരസ്യ ദാതാക്കളോട് നീതി പുലര്‍ത്തണമെങ്കില്‍ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും മസ്ക് പറഞ്ഞു.
മസ്കിന്റെ വിമര്‍ശനങ്ങള്‍ വരുമ്പോഴും സ്പാം അക്കൗണ്ടുകളുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന് ട്വിറ്റര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ദിവസേന പത്ത് ലക്ഷത്തോളം സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ട്വിറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കണക്കുകള്‍ പങ്കുവെക്കുന്നതിനുള്ള തടസം എന്താണെന്ന് വ്യക്തമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..