ട്വിറ്റര്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ മാസ്റ്റഡോണിലേക്ക്!  വിശദമായി പരിചയപ്പെടാം


ആറ് വര്‍ഷക്കാലത്തെ പഴക്കമുള്ള പ്ലാറ്റ്‌ഫോം ആണെങ്കിലും അപ്രതീക്ഷിതമായാണ് ഇത്രയധികം ആളുകള്‍ മാസ്റ്റഡോണിലേക്ക് കടന്നുവരുന്നത്.

Photo: Mastodon

ലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ചില ഉപഭോക്താക്കള്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ പ്ലാറ്റ്‌ഫോമാണ് മാസ്റ്റഡോണ്‍. കഴിഞ്ഞയാഴ്ച പുതിയതായി വന്ന 2.30 ലക്ഷം ഉപഭോക്താക്കളടക്കം 6.55 ലക്ഷം പേര്‍ തങ്ങളുടെ ഉപഭോക്താക്കളായുണ്ടെന്നാണ് മാസ്റ്റഡോണ്‍ പറയുന്നത്.

എന്താണ് മാസ്റ്റഡോണ്‍ ?



ഒറ്റനോട്ടത്തില്‍ ട്വിറ്ററിന് സമാനമാണ് മാസ്റ്റഡോണിന്റെ രൂപകല്‍പന. ഉപഭോക്താക്കളുടെ പോസ്റ്റുകളെ ഇതില്‍ 'ടൂട്ട്‌സ്' എന്നാണ് വിളിക്കുക. ഈ പോസ്റ്റുകള്‍ക്ക് മറുപടി നല്‍കാനും അവ ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് പരസ്പരം ഫോളോ ചെയ്യാനും സാധിക്കും.

ആറ് വര്‍ഷക്കാലത്തെ പഴക്കമുള്ള പ്ലാറ്റ്‌ഫോം ആണെങ്കിലും അപ്രതീക്ഷിതമായാണ് ഇത്രയധികം ആളുകള്‍ മാസ്റ്റഡോണിലേക്ക് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അവരെ താങ്ങാന്‍ പ്ലാറ്റ്‌ഫോം പാടുപെടുന്നുണ്ട്.

കാണാന്‍ ട്വിറ്ററിനെ പോലെ പ്രവര്‍ത്തനരീതിയില്‍ മാറ്റം

ട്വിറ്ററുമായി സാമ്യമുണ്ടെങ്കിലും പ്രവര്‍ത്തനരീതിയില്‍ ചില മാറ്റങ്ങളുണ്ട്. ഇതില്‍ അംഗമാകുന്നവര്‍ ആദ്യം ഒരു സെര്‍വര്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. രാജ്യം, നഗരം, താല്‍പര്യങ്ങള്‍ എന്നിങ്ങനെ സെര്‍വറുകള്‍ നിരവധിയുണ്ടാകും. അതില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത് വേണം അക്കൗണ്ട് തുടങ്ങാന്‍. ഒരു ഉപഭോക്താവിനെ കമ്മ്യൂണിറ്റിയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണിത്.

വിവിധ സെര്‍വറുകളെ സംയോജിപ്പിച്ച് ഒരു വികേന്ദ്രീകൃത പ്രവര്‍ത്തന രീതിയാണ് മാസ്റ്റഡോണിന്. നിരവധി സെര്‍വറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് മാസ്റ്റഡോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ സെര്‍വറുകളുടേയും ഉടമകള്‍ വെവ്വേറെയാളുകളോ സ്ഥാപനങ്ങളോ ആയിരിക്കും.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സെര്‍വര്‍ നിങ്ങളുടെ യൂസര്‍ നെയിമിന്റെ ഭാഗമാവും. ഉദാഹരണത്തിന് Ram എന്ന് പേരുള്ള ഒരാള്‍ യുകെ സെര്‍വര്‍ തിരഞ്ഞെടുത്താല്‍ അയാളുടെ യൂസര്‍ നെയിം @Ram@mastodonapp.uk എന്നായിരിക്കും. ഇത് തിരഞ്ഞാല്‍ അയാളെ കണ്ടെത്തുകയും ചെയ്യാം. ഒരേ സെര്‍വറിലുള്ളവര്‍ക്ക് പേര് മാത്രം തിരഞ്ഞാല്‍ മതി. എന്നാല്‍ വ്യത്യസ്ത സെര്‍വറുകളില്‍ ഉള്ളവരെ കണ്ടെത്താന്‍ അഡ്രസ് മുഴുവനായും തിരയണം. മറ്റൊരു കാര്യം ട്വിറ്ററിനെ പോലെ മാസ്റ്റഡോണ്‍ ഉപഭോക്താക്കള്‍ക്ക് ഫോളോവര്‍മാരെ സജസ്റ്റ് ചെയ്യില്ല. എന്നാല്‍, ഹാഷ്ടാഗുകള്‍ സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.

ഇതിലെ മറ്റൊരു കാര്യം എന്തെന്നാല്‍, നിങ്ങളുടെ അക്കൗണ്ടിനോട് സെര്‍വര്‍ ഉടമയ്ക്ക് അനിഷ്ടം തോന്നുകയോ താല്‍പര്യമില്ലാതാവുകയോ ചെയ്താല്‍ ആ അക്കൗണ്ട് സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. അക്കൗണ്ട് നീക്കം ചെയ്യുന്നതിന് മുമ്പ് സെര്‍വര്‍ ഉടമകള്‍ മൂന്ന് മാസത്തെ സമയം അനുവദിക്കും.

ഓരോ സെര്‍വറുകള്‍ക്കും പ്രത്യേകം ഉള്ളടക്ക നയം ആണ് ഉള്ളത്. ഏതെല്ലാം സെര്‍വറുകളുമായി ബന്ധപ്പെടാം ഉള്ളടക്കങ്ങള്‍ അനുവദിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലെല്ലാം സെര്‍വര്‍ ഉടമകള്‍ക്ക് തീരുമാനം എടുക്കാം. പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സെര്‍വര്‍ ഉടമകള്‍ക്കാണ്.

ഇതില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ നിങ്ങളുടെ കമ്പനിയെ കുറിച്ചോ ഉല്‍പന്നത്തെ കുറിച്ചോ പോസ്റ്റ് ചെയ്യുന്നതിന് യാതൊരു തടസവും ഉണ്ടാവില്ല. ട്വിറ്ററിനെ പോലെ ഏതെല്ലാം പോസ്റ്റുകള്‍ ഉപഭോക്താക്കള്‍ കാണണം എന്ന് മാസ്റ്റഡോണ്‍ തീരുമാനിക്കില്ല. പകരം നിങ്ങള്‍ ഫോളോ ചെയ്യുന്നയാളുകള്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിനനുസരിച്ച് അവ കാണാം. ചില സെര്‍വറുകള്‍ സംഭാവനകള്‍ ചോദിക്കുന്നവയാണ്. എന്നാല്‍ കൂടുതലും സൗജന്യമാണ്.

ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോര്‍സി ഒരു പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും മാസ്റ്റഡോണിനെ പോലെ വികേന്ദ്രീകൃതമായൊരു പ്രവര്‍ത്തന രീതി അവലംബിക്കുന്നതായിരിക്കും എന്നാണ് വിവരം.

Content Highlights: Twitter users migrating to Mastodon as an alternative

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented