Twitter app icon | Photo: AFP
ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനാവശ്യമായി പരസ്യ വിതരണക്കാര്‍ക്ക് കൈമാറിയതിന് സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിന് 15 കോടി ഡോളര്‍ (1164 കോടി രൂപ) പിഴ. നീതി വകുപ്പും, ഫെഡറല്‍ ട്രേഡ് കമ്മീഷനും ബുധനാഴ്ചയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതായി പ്രഖ്യാപിച്ചത്.
2013 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ ശേഖരിക്കുന്നത് എന്നാണ് ട്വിറ്റര്‍ ഉപഭോക്താക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്ക് വേണ്ടിയും ഈ വിവരങ്ങള്‍ ഉപയോഗിക്കും എന്ന് വെളിപ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് പരാതിക്കാര്‍ പറയുന്നു.
ഉപഭോക്താക്കളുടെ സമ്മതമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കമ്പനികളെ വിലക്കുന്നതുള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവരുമായുള്ള യുഎസിന്റെ സ്വകാര്യതാ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന ട്വിറ്ററിന്റെ അവകാശ വാദം തെറ്റാണെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ പബ്ലിക് അല്ലാത്ത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ട്വിറ്റര്‍ ഉപഭോക്താക്കളെ കബളിപ്പിച്ചു.
ട്വിറ്റര്‍ എഫ്ടിസി ആക്റ്റിന്റെയും 2011 ലെ എഫ്ടിസി ഉത്തരവിന്റെയും ലംഘനത്തെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. പിഴയും പുതിയ വ്യവസ്ഥകളും പാലിക്കാമെന്ന ഉറപ്പിലാണ് ഒത്തുതീര്‍പ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..