സമയത്തിന് അറിയിപ്പ് നല്‍കാതെ പിരിച്ചുവിടല്‍ ട്വിറ്ററിനെതിരേ കേസുമായി ജീവനക്കാര്‍


Photo:AFP

ട്വിറ്ററില്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്‌മെന്റ്. 3700 ഓളം പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്നത് എന്നാണ് വിവരം. ഫെഡറല്‍ നിയമവും, കാലിഫോര്‍ണയിലെ നിയമവും അനുസരിച്ച് മതിയായ അറിയിപ്പ് നല്‍കാതെയുള്ള ഈ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ജീവനക്കാര്‍. വ്യാഴാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയെയാണ് ജീവനക്കാര്‍ സമീപിച്ചത്.

വെള്ളിയാഴ്ച പിരിച്ചുവിട്ട ജീവനക്കാര്‍ക്കെല്ലാം അക്കാര്യം അറിയിച്ച് സന്ദേശം അയക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. എത്രപേരെ പിരിച്ചുവിട്ടുവെന്ന കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ആഗോള തലത്തില്‍ ട്വിറ്ററിന്റെ പല ഓഫീസുകളില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്. ഓഫീസുകള്‍ അടച്ചിടുകയാണെന്ന അറിയിപ്പും കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.



ഫെഡറല്‍ വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്ടെയ്‌നിങ് നോട്ടിഫിക്കേഷന്‍ ആക്റ്റ് അനുസരിച്ച് 60 ദിവസം മുമ്പ് അറിയിപ്പ് നല്‍കാതെ വലിയ കമ്പനികളില്‍ നിന്നം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാന്‍ പാടില്ല.

ജീവനക്കാരെ പിരിച്ചുവിടുമെന്ന് വളരെ മുമ്പ് തന്നെ മസ്‌കും കൂട്ടരും പറയുന്നുണ്ടെങ്കിലും ആരെയെല്ലാം ആണ് പിരിച്ചുവിടുകയെന്ന് അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് ജീവനക്കാര്‍ക്കെല്ലാം ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.

നിയമം പാലിക്കാന്‍ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. തുടര്‍ന്നുള്ള അവകാശവാദങ്ങള്‍ക്ക് വരാതിരിക്കാന്‍ ജീവനക്കാരെ നിയന്ത്രിക്കുന്നതിനുള്ള രേഖകള്‍ ഒപ്പിട്ടുവാങ്ങുന്നതും തടയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.


Content Highlights: Twitter sued for mass layoffs by Musk without enough notice

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented