ജയിലിലാവുമെന്ന ഭീതിയില്‍ ട്വിറ്റര്‍ ജീവനക്കാര്‍; ആരും പേടിക്കേണ്ടെന്ന് കമ്പനി അഭിഭാഷകന്‍


Photo: Twitter

കാലിഫോര്‍ണിയ: കൂട്ടപ്പിരിച്ചുവിടലും കമ്പനിയിലെ അസ്ഥിരതയും പരിമിതമായ ഡെഡ്ലൈനുമെല്ലാം കൊണ്ട് അസ്വസ്ഥരാണ് ട്വിറ്ററിലെ ജീവനക്കാര്‍. പലവിധ കാരണങ്ങള്‍ കൊണ്ട് കമ്പനിയില്‍നിന്ന് പുറത്താകാതെ നില്‍ക്കുന്നവരും സ്വയം പുറത്തുപോവാന്‍ നിര്‍വാഹമില്ലാത്തവരുമായ ജീവനക്കാരാണവര്‍. ഇലോണ്‍ മസ്‌കിന്റെ വരവോടെയുണ്ടായ മാറ്റങ്ങളുണ്ടായക്കിയ അസ്വസ്ഥതകള്‍ നിലനില്‍ക്കെയാണ് ജീവനക്കാര്‍ക്കിടയില്‍ തങ്ങള്‍ ജയിലിലായേക്കുമെന് ഭീതിയും ഉടലെടുത്തിരിക്കുന്നത്.

ആയിരക്കണക്കിന് ജീവനക്കാരും സൈബര്‍ സുരക്ഷ, സ്വകാര്യത ഉള്‍പ്പടെയുള്ളവ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥര്‍വരെ കമ്പനിയില്‍നിന്ന് പുറത്തുപോയ സാഹചര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് എന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്ക് മേലാവുമെന്നും തങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നുമുള്ള ആശങ്കയിലാണ് ഇപ്പോള്‍ ട്വിറ്ററിലെ ജീവനക്കാര്‍.എന്നാല്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ 20 വര്‍ഷത്തെ കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചാലും ജീവനക്കാര്‍ ആര്‍ക്കും ജയിലില്‍ പോകേണ്ടിവരില്ല എന്നാണ് കമ്പനിയുടെ ലീഗല്‍ ടീമിന് നേതൃത്വത്തിന് അലെക്സ് സ്പൈറോ പറയുന്നത്.

'എഫ്ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയാത്ത ജീവനക്കാര്‍ വരെ, ലംഘനമുണ്ടായാല്‍ തങ്ങള്‍ ജയിലില്‍ പോവേണ്ടിവരുമെന്ന് പറയുന്നുണ്ട്. അത്രയും കേവലമായ രീതിയിലല്ല ഇക്കാര്യങ്ങള്‍ നടക്കുന്നത്. അത് കമ്പനിയുടെ മാത്രം ചുമതലയാണ്, ബാധ്യതയാണ്, ഉത്തരവാദിത്വമാണ്.' അലെക്സ് സ്പൈറോ പറഞ്ഞു.

പരസ്യക്കാരുമായും ഗവേഷണ പങ്കാളികളുമായും ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് മേല്‍നേട്ടം വഹിച്ചിരുന്ന ടിറ്ററിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ടീമിനെ ഏറ്റെടുക്കല്‍ കഴിഞ്ഞതിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനിയ്ക്കുള്ളില്‍ തന്നെ സുരക്ഷാ വീഴ്ച സംബന്ധിച്ചും എഫ്ടിസി നിയമ ലംഘനങ്ങള്‍ സംബന്ധിച്ചുമുള്ള ആശങ്കകള്‍ക്കിടയാക്കുകയായിരുന്നു.

കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് മസ്‌ക് പിരിച്ചുവിട്ടത്. പിന്നാലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും സ്വമേധയാ രാജിവെച്ചു. പ്ലാറ്റ്ഫോമിലെ ഉപഭോക്താക്കളുടെ സ്വകാര്യത, സുരക്ഷ, വിവിധ നിയമങ്ങളുടെ പാലനം തുടങ്ങിയവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ചവരും അവര്‍ക്ക് കീഴില്‍ അതിനായി പ്രവര്‍ത്തിച്ച ജീവനക്കാരുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ലിയ കിസ്നറും, ചീഫ് പ്രൈവസി ഓഫീസറായ ഡാമിയെന്‍ കീരനും, ചീഫ് കംപ്ലയന്‍സ് ഓഫീസറായ മരിയന്‍ ഫോഗര്‍ട്ടിയും അതില്‍ ചിലരാണ്.

താമസിയാതെ തന്നെ ഉടമസ്ഥര്‍ മാറിയതിന് ശേഷമുള്ള എഫ്ടിസിയുടെ ആദ്യ പരിശോധന നടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സ്പൈറോ പറഞ്ഞു. കമ്പനിയിലെ നിയമ വിഭാഗം അത് കൈകാര്യം ചെയ്യുന്നുണ്ടെന്നും സ്പൈറോ പറഞ്ഞു.

എഫ്ടിസി വ്യവസ്ഥകള്‍ അനുസരിച്ച് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത കമ്പനിയ്ക്കുണ്ട്. ഇത് കൂടാതെ സ്വകാര്യത, സുരക്ഷ സംവിധാനങ്ങളില്‍ നിരന്തര ഓഡിറ്റുകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഇതിനിടെ എഫ്ടിസി വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് എഞ്ചിനീയര്‍മാര്‍ തന്നെ സ്വയം പരിശോധിക്കണമെന്ന നിര്‍ദേശം നല്‍കാനുള്ള നീക്കം നടന്നുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് എഞ്ചിനീയര്‍മാരുടെ ചുമലില്‍ വലിയ നിയമ ബാധ്യത കൊണ്ടുവെക്കുന്നത് പോലെയാവും.

അതേസമയം ട്വിറ്ററിലെ സംഭവ വികാസങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഒരു സിഇഒയും കമ്പനിയും നിയമത്തിന് മുകളില്ലെന്നും കമ്പനികള്‍ ഉത്തരവുകള്‍ പാലിക്കേണ്ടതുണ്ടെന്നും എഫ്ടിസി വ്യക്തമാക്കി.

Content Highlights: Twitter staff fearing jail risk for FTC lapses

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented