പ്രതീകാത്മക ചിത്രം | photo: afp
ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഭാഗികമായി ചോര്‍ന്നു. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോര്‍ന്നത്. സംഭവത്തില്‍ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ഈ മാസം ആദ്യമാണ് ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഗിറ്റ് ഹബ്ബില്‍ അനുമതിയില്ലാതെ പങ്കുവെക്കപ്പെട്ടത്. ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഗിറ്റ്ഹബ്ബിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗിറ്റ് ഹബ്ബ് സോഴ്‌സ് കോഡ് നീക്കം ചെയ്തു.
'ഫ്രീ സ്പീച്ച് എന്ത്യുസ്യാസ്റ്റ്' എന്ന പേരിലുള്ള യൂസറാണ് ഇത് പങ്കുവെച്ചത്. കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം ആരോപിച്ച് കാലിഫോര്‍ണിയയിലെ ഒരു ജില്ലാ കോടതിയിലാണ് ട്വറ്റര്‍ കേസ് കൊടുത്തത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ഒന്നിന് പിറകെ ഒന്നായി പ്രശ്‌നങ്ങളാണ്. കൂട്ടമായ പിരിച്ചുവിടല്‍ കൂടാതെ, ട്വിറ്ററില്‍ കൊണ്ടുവന്ന അടിമുടി മാറ്റങ്ങളും വിവാദമായിരുന്നു. ഇത് ഒരു വിധത്തില്‍ കെട്ടടങ്ങിയതിനിടയ്ക്കാണ് പുതിയ പ്രശ്‌നം.
സോഴ്‌സ് കോഡ് ചോര്‍ച്ച ഏത് വിധത്തിലാണ് ട്വിറ്ററിനെ ബാധിക്കുകയെന്ന് വ്യക്തമല്ല. ഇത് മൂലം ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതിനകം കമ്പനി പരിഹാരം കണ്ടിട്ടുണ്ടാവണം.
ഇലോണ്‍ മസ്‌കിനോട് അഭിപ്രായ വ്യത്യാസം ഉള്ള ആരോ ആണ് സോഴ്‌സ് കോഡ് ചോര്‍ത്തിയത് എന്നാണ് കരുതുന്നത്. ഒരു പക്ഷെ പിരിച്ചുവിടപ്പെട്ട ജീവനക്കാരുമാകാം എന്നും അഭ്യൂഹമുണ്ട്.
Content Highlights: twitter souce code leaked online
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..