ട്വിറ്ററില്‍ എന്തും പറയാനാകണം; ടിക് ടോക്കും, വീചാറ്റും മാതൃകയാക്കണം- മസ്‌ക്


ഗുരുതരമായ പ്രശ്‌നങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ ട്വിറ്ററിന് ഇനിയും മെച്ചപ്പെടാനാവുമെന്നാണ് തോന്നുന്നത്. 

Elon Musk | Photo: Gettyimages

ട്വിറ്റര്‍ ജീവനക്കാരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കമ്പനിയില്‍ താനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കി ഇലോണ്‍ മസ്‌ക്. ആളുകള്‍ക്ക് ട്വിറ്ററില്‍ എന്തും പറയാന്‍ കഴിയണമെന്നും വി ചാറ്റ് മാതൃകയിലേക്ക് ട്വിറ്ററിനെ കൊണ്ടുവരാനാണ് താല്‍പര്യം എന്നും മസ്‌ക് പറഞ്ഞു.

നൂറ് കോടി ഉപഭോക്താക്കള്‍ ട്വിറ്ററിനുണ്ടാവണമെന്ന തന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ട്വിറ്റര്‍ വിചാറ്റിനേയും ടിക് ടോക്കിനെയും പോലെ ആയി ത്തീരണമെന്നാണ് അദ്ദേഹം പറയുന്നത്. ചൈനയ്ക്ക് പുറത്ത് വിചാറ്റിന് പകരം ഒന്നുമില്ല. ട്വിറ്ററില്‍ അത് പുനര്‍നിര്‍മിച്ചാല്‍ അത് വലിയ വിജയമായി മാറും. ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഗുരുതരമായ പ്രശ്‌നങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ ട്വിറ്ററിന് ഇനിയും മെച്ചപ്പെടാനാവുമെന്നാണ് തോന്നുന്നത്.

ട്വിറ്ററില്‍ ആളുകള്‍ക്ക് 'നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള 'അതിരുകടന്ന' കാര്യങ്ങള്‍ പറയാന്‍' കഴിയണം. എന്നാല്‍ അത്തരം സംസാരങ്ങളെ വലുതാക്കി കാണിക്കരുത്. മസ്‌ക് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു.

അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യുന്നതിനും ട്വീറ്റുകള്‍ക്കിടയില്‍ പ്രാധാന്യം നല്‍കി കാണിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിനോട് മസ്‌കിന് അനുകൂല നിലപാടാണുള്ളത്.

അതേസമയം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിലക്കിയ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ അക്കൗണ്ട് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്നവരില്‍ മികച്ച പ്രകടനം നടത്തുന്നവരെ അതിന് അനുവദിക്കും അവരെ പുറത്താക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Technology,Twitter acquisition, Elon Musk, We Chat, Tiktok

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented