ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഓഹരിയുടമകള്‍


ഓഹരിയുടമകളെല്ലാം ഇടപാടിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കമ്പനി വാങ്ങുന്നതിനായി കോടതിയില്‍ ഇലോണ്‍ മസ്‌കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്വിറ്ററിന് സാധിക്കും. 

Photo:AFP

ലോണ്‍ മസ്‌കിന് 4400 കോടി ഡോളറിന് ട്വിറ്റര്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഓഹരിയുടമകള്‍. കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിക്ഷേപകരുമായി നടന്ന കോണ്‍ഫറന്‍സ് കോളിലാണ് തീരുമാനമായത്.

ഏപ്രിലില്‍ തന്നെ കമ്പനി ഇലോണ്‍ മസ്‌കിന് വില്‍ക്കാന്‍ ട്വിറ്റര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ എന്നാല്‍ സ്പാം അക്കൗണ്ടുകളുടേയും ബോട്ട് അക്കൗണ്ടുകളുടേയും എണ്ണവുമായി ബന്ധപ്പെട്ട് കമ്പനി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് മസ്‌ക് ഈ ഇടപാടില്‍ നിന്ന് പിന്‍മാറി.

ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണിപ്പോള്‍. ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് മസ്‌കിന് പിന്‍മാറാന്‍ സാധിക്കില്ലെന്നും ഏറ്റെടുക്കലുമായി മുന്നോട്ട് പോവണം എന്നുമാണ് ട്വിറ്ററിന്റെ വാദം.

ഓഹരിയുടമകളെല്ലാം ഇടപാടിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കമ്പനി വാങ്ങുന്നതിനായി കോടതിയില്‍ ഇലോണ്‍ മസ്‌കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്വിറ്ററിന് സാധിക്കും.

പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ബോട്ട് അക്കൗണ്ടുകള്‍ ഉള്ളത് എന്നാണ് ട്വിറ്റര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ എണ്ണം കമ്പനി വ്യക്തമാക്കിയില്ല. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം കമ്പനി പറയുന്നതിനേക്കാള്‍ കൂടുതലുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.

രണ്ട് കക്ഷികളും ഒക്ടോബറില്‍ ഡെലവേര്‍ കോടതിയില്‍ ഹാജരാവും. ഇവിടെ വെച്ച് ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും.

അതേസമയം, ട്വിറ്ററിന്റെ മുന്‍ സുരക്ഷാ മേധാവി പീറ്റര്‍ സാറ്റ്‌കോ കമ്പനിയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു. ഓഹരിയുടമകള്‍ ഏറ്റെടുക്കലിന് അനുമതി നല്‍കുന്നതിന് മുമ്പ് പീറ്റര്‍ സെനറ്റ് ജുഡിഷ്യറി കമ്മറ്റിയ്ക്ക് മുമ്പില്‍ ട്വിറ്ററിലെ സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

ട്വിറ്റര്‍ സുരക്ഷിതമാണെന്ന് പറഞ്ഞ് കമ്പനി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സുരക്ഷയുടെ കാര്യത്തില്‍ ട്വിറ്റര്‍ ഒരു ദശാബ്ദം പുറകിലാണെന്നും സാറ്റ്‌കോ ആരോപിച്ചു. എന്നല്‍ ഇദ്ദേഹത്തിന്റെ വാദങ്ങളെ ട്വിറ്റര്‍ അംഗീകരിച്ചില്ല. സാറ്റ്‌കോയുടെ വെളിപ്പെടുത്തലുകളും കോടതിയില്‍ ഇലോണ്‍ മസ്‌കിന് ചൂണ്ടിക്കാണിക്കാനാവും.

Content Highlights: Twitter shareholders approve Musk deal

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented