ഓരോ ദിവസവും 10 ലക്ഷം സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ട്വിറ്റര്‍


പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തിന് താഴെ മാത്രമേ സ്പാം അക്കൗണ്ടുകള്‍ ഉള്ളൂ എന്നാണ് ട്വിറ്റര്‍ പറഞ്ഞിരുന്നത്

Photo:AFP

രോ ദിവസവും പത്ത് ലക്ഷം സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ട്വിറ്റര്‍. സ്പാം അക്കൗണ്ടുകളുടെ പേരില്‍ ഇലോണ്‍ മസ്‌കുമായി തര്‍ക്കം നിലനില്‍ക്കവെയാണ് കമ്പനി ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ചും ബോട്ടുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത്.

പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തിന് താഴെ മാത്രമേ സ്പാം അക്കൗണ്ടുകള്‍ ഉള്ളൂ എന്നാണ് ട്വിറ്റര്‍ പറഞ്ഞിരുന്നത്. ഇത് തെളിയിക്കുന്ന വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ 4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് താന്‍ പിന്‍മാറുമെന്ന് ഇലോണ്‍ മസ്‌ക് ഭീഷണി മുഴക്കിയിരുന്നു.

സ്പാം ബോട്ടുകളുടെ എണ്ണം ട്വിറ്റര്‍ കുറച്ച് കാണിക്കുന്നുണ്ടെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ആരോപണം. ട്വിറ്ററില്‍ സാധാരണയായി വ്യാജ വാര്‍ത്തകളും തട്ടിപ്പ് സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളാണ് സ്പാം അക്കൗണ്ടുകള്‍. മനുഷ്യരല്ലാതെ വിവിധ സോഫ്റ്റ് വെയറുകള്‍ നിയന്ത്രിക്കുന്ന ബോട്ട് അക്കൗണ്ടുകളും അതില്‍ പെടുന്നു.

വര്‍ഷങ്ങളായി ഇത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്ക് തലവേദനയാണ്.

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യ ദാതാക്കള്‍ ആ പ്ലാറ്റ്‌ഫോമില്‍ പരസ്യ വിതരണത്തിനായി മുതല്‍ മുടക്കുന്നത്. എന്നാല്‍ ഈ എണ്ണത്തില്‍ വലിയൊരു പങ്ക് സ്പാം അക്കൗണ്ടുകളാണെങ്കില്‍ ആ പരസ്യം ഗുണം ചെയ്യില്ല.

ഒരു വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കാനും ഇത്തരം ബോട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കാറുണ്ട്.

അതേസമയം വാര്‍ത്തകള്‍ അയക്കാനും, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ നല്‍കാനും മറ്റുമുള്ള നല്ല ആവശ്യങ്ങള്‍ക്കായും ഇത്തരം ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാ ഓട്ടോമേറ്റഡ് ബോട്ട് അക്കൗണ്ടുകളും അപകടകരമല്ലെന്നും ട്വിറ്റര്‍ പറയുന്നു.

ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന ഭീഷണി മുഴക്കിയതോടെ സ്പാം അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിന് കൈമാറാന്‍ കമ്പനി തയ്യാറായിരുന്നു.

Content Highlights: twitter says it removes 1 million spam accounts a day

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented