Photo: Twitter
ട്വിറ്ററിലെ പ്രധാന സുരക്ഷാ ഫീച്ചറുകളിലൊന്നായ ടൂ ഫാക്ടര്‍ ഒതന്റിക്കേഷനും ഇനി പണം നല്‍കണം. ട്വിറ്ററില്‍ ഇന്‍ബില്‍റ്റ് ആയി നല്‍കുന്ന എസ്എംഎസ് വഴിയുള്ള ടൂ ഫാക്ടര്‍ ഒതന്റിക്കേഷനാണ് ഇനി പണം നല്‍കേണ്ടി വരിക. മാര്‍ച്ച് 20 മുതലാണ് ഈ മാറ്റം നിലവില്‍ വരുന്നത്. അതായത് ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂവിന്റെ വരിക്കാര്‍ക്ക് മാത്രമാണ് അക്കൗണ്ടിന് അധിക സുരക്ഷയൊരുക്കുന്ന ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സേവനം ട്വിറ്റര്‍ നല്‍കുക.
പുതിയൊരു ഉപകരണത്തില്‍ ട്വിറ്റര്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താവിന്റെ ഫോണില്‍ ഒരു വെരിഫിക്കേഷന്‍ കോഡ് എസ്എംഎസ് ആയി വരും. ഈ കോഡ് നല്‍കിയാല്‍ മാത്രമേ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് മറ്റുള്ളവര്‍ അക്കൗണ്ടുകള്‍ കയ്യടക്കുന്നത് തടയുന്നതിനാണ് അധിക സുരക്ഷ എന്ന രീതിയില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്ന് മിക്ക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ സംവിധാനം ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ അല്ലാത്തവര്‍ക്ക് ലഭിക്കില്ല എന്നാണ് കമ്പനിയുടെ അറിയിപ്പ്. ടെക്സ്റ്റ് മെസേജ് വഴിയുള്ള വെരിഫിക്കേഷന്‍ ഓണ്‍ ആയ അക്കൗണ്ടുകളില്‍ മാര്‍ച്ച് 20 മുതല്‍ അത് ഓട്ടോമാറ്റിക് ആയി ഓഫ് ആകും. അതേസമയം, ഫോണ്‍ നമ്പര്‍ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യപ്പെടില്ല എന്ന് ട്വിറ്റര്‍ അറിയിച്ചു.
ട്വിറ്ററിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് 900 രൂപയാണ് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷനുള്ള നിരക്ക്. ട്വിറ്റര്‍ വെബ്ബ് ഉപഭോക്താവ് ആണെങ്കില്‍ 650 രൂപ മതി.
എസ്എംഎസ് വഴിയുള്ള ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ ലഭിക്കില്ല എന്ന് മാത്രമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സെക്യൂരിറ്റി കീ, ഒതന്റിക്കേറ്റര്‍ ആപ്പ് പോലുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാനാവും. ട്വിറ്റര്‍ ബ്ലൂ വരിക്കാരല്ലാത്തവരോട് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തന്നെയാണ് ട്വിറ്ററും നിര്‍ദേശിക്കുന്നത്.
ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ മാറ്റാന്‍ - Twitter app > Click on the profile picture > Settings and privacy > Security and account access > Security > Two-factor Authentication > ഒതന്റിക്കേറ്റര്‍ ആപ്പ് അല്ലെങ്കില്‍ സെക്യൂരി കീ തിരഞ്ഞെടുക്കാം.
ഇതില്‍ ഒതന്റിക്കേറ്റര്‍ ആപ്പ് തിരഞ്ഞെടുക്കുകയാണെങ്കില്‍ Google Authenticator ആപ്പ് പോലുള്ള ഒതന്റിക്കേറ്റര്‍ ആപ്പുകള്‍ ഫോണില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഈ ആപ്പിലാണ് വെരിഫിക്കേഷന്‍ കോഡ് വരിക.
സെക്യൂരിറ്റി കീ തിരഞ്ഞെടുത്താല്‍ പാസ് വേഡിന് പുറമെ ഒരു സെക്യൂരിറ്റി കീ കൂടി നിങ്ങള്‍ തയ്യാറാക്കുകയും ഓര്‍ത്തുവെക്കുകയും വേണം.
Content Highlights: Twitter's two factor authentication feature is no longer free
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..