ഒരു ട്വീറ്റില്‍ ചിത്രങ്ങളും വീഡിയോകളും ജിഫും ഇനി ഒരുമിച്ച് പങ്കുവെക്കാം


Twitter app icon | Photo: AFP

ഒരു ട്വീറ്റില്‍ തന്നെ ചിത്രങ്ങളും വീഡിയോകളും ജിഫും ഇനി ഒരുമിച്ച് പങ്കുവെക്കാന്‍ സാധിക്കുന്ന പുതിയ സൗകര്യവുമായി ട്വിറ്റര്‍. ഐഓഎസിലും, ആന്‍ഡ്രോയിഡിലും ഈ സൗകര്യം ലഭിക്കും. എഞ്ചിനീയറായ അലസാന്‍ട്രോ പലൂസി കഴിഞ്ഞ ഏപ്രിലില്‍ ഈ സൗകര്യം അവതരിപ്പിക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ട്വിറ്റര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഇതുവരെ മുകളില്‍ പറഞ്ഞ മീഡിയാ ഫയലുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ ട്വിറ്ററില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നുള്ളൂ.

മീഡിയാ ഫയലുകള്‍ ട്വീറ്റില്‍ ചേര്‍ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ട്വീറ്റ് കംപോസറില്‍ കാണുന്ന ഫോട്ടോ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് വേണ്ട മീഡിയാ ഫയലുകള്‍ തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഉള്ളടക്കങ്ങള്‍ ടീറ്റില്‍ അഴയുടെ എണ്ണം അനുസരിച്ച് ഒരു ഗ്രിഡ് ആയി ക്രമീകരിച്ചാണ് കാണുക. ഒരു ട്വീറ്റില്‍ ഇങ്ങനെ നാല് മീഡിയാ ഫയലുകള്‍ ചേര്‍ക്കാം.



ഇലോണ്‍ മസ്‌കുമായുള്ള നിയമ പ്രശ്‌നങ്ങള്‍ക്കിടയിലും പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ട്വിറ്റര്‍ തുടര്‍ച്ചയായി നടത്തിവരികയാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ മുഴുവന്‍ സ്‌ക്രീനിലും കാണും വിധം വീഡിയോകള്‍ സൈ്വപ്പ് ചെയ്ത് കാണാനാവുന്ന സൗകര്യം ട്വിറ്റര്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കുടാതെ കാനഡ, ഓസ്‌ട്രേലിയ ന്യൂസീലാന്‍ഡ്, എന്നിവിടങ്ങളില്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍ സംവിധാനം അവതരിപ്പിച്ചു. ഇതോടൊപ്പം ട്വീറ്റുകള്‍ക്കൊപ്പം സ്റ്റാറ്റസ് ബാഡ്ജുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും പരീക്ഷിക്കുന്നുണ്ട്.

Content Highlights: Twitter’s letting you combine photos, videos, and GIFs in one tweet

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented