ട്വിറ്റര്‍ അധികാരികളെ തെറ്റിദ്ധരിപ്പിച്ചു; ട്വിറ്ററിന് കുരുക്കായി വിസില്‍ ബ്ലോവര്‍ രംഗത്ത്


ടെസ് ല മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള കേസ് നടക്കുന്നതിനിടെയാണ് കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സുരക്ഷാ മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

Photo:AFP

ഹാക്കര്‍മാര്‍ക്കെതിരെ നടത്തിയ പ്രതിരോധങ്ങളെ കുറിച്ചും സ്പാം അക്കൗണ്ടുകളെ കുറിച്ചും ട്വിറ്റര്‍ അധികാരികളെ തെറ്റിദ്ധരിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി കമ്പനിയുടെ മുന്‍ സുരക്ഷാ മേധാവി പീറ്റര്‍ സാറ്റ്‌കോ. സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് പീറ്ററിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്.

ട്വിറ്ററിലെ ബോട്ടുകളുടെ യഥാര്‍ത്ഥ എണ്ണം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറവിടങ്ങളില്ലെന്ന് സാറ്റ്‌കോയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ് ല മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള കേസ് നടക്കുന്നതിനിടെയാണ് കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സുരക്ഷാ മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്ററിലെ ആകെ അക്കൗണ്ടുകളില്‍ എത്രയെണ്ണം ബോട്ട് അക്കൗണ്ടുകളാണ് എന്നത് സംബന്ധിച്ച ശരിയായ കണക്കുകള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറാവാതിരുന്നതോടെയാണ് 4400 കോടി ഡോളറിന്റെ ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് ഇലോണ്‍ മസ്‌ക് പിന്‍മാറിയത്.

കഴിഞ്ഞമാസമാണ് സാറ്റ്‌കോ യുഎസിലെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി.), നീതി വകുപ്പ്, ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ എന്നിവിടങ്ങളില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.

ജനുവരിയിലാണ് 'മഡ്ജ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍ കൂടിയായ സാറ്റ്‌കോയെ സുരക്ഷാ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതായി ട്വിറ്റര്‍ അറിയിച്ചത്. രണ്ട് വര്‍ഷക്കാലം അദ്ദേഹം ഈ ചുമതല വഹിച്ചിരുന്നു.

മോശം പ്രകടനവും നേതൃത്വ പാടവമില്ലായ്മയും കൊണ്ടാണ് സാറ്റ്‌കോയെ പുറത്താക്കിയതെന്നാണ് ട്വിറ്റര്‍ വക്താവ് ഈ നടപടിയെ കുറിച്ച് പറഞ്ഞത്.

അവസരം മുതലെടുത്ത് ശ്രദ്ധ പിടിച്ചുപറ്റാനും ട്വിറ്ററിന് ദോഷം വരുത്തുന്നതിനും വേണ്ടിയുള്ള ആരോപണങ്ങളാണ് സാറ്റ്‌കോ നടത്തുന്നത്. സുരക്ഷയും സ്വകാര്യതയും ഏറെ കാലമായി ട്വിറ്ററിന്റെ പ്രധാന പരിഗണനകളിലൊന്നാണ് അത് അങ്ങനെ തന്നെ തുടരും. ട്വിറ്റര്‍ വക്താവ് പറഞ്ഞു.

സാറ്റ്‌കോ മസ്‌കുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ട്വിറ്ററുമായി മസ്‌കിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ ഈ വെളിപ്പെടുത്തലുകള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും വിസില്‍ ബ്ലോവര്‍ എയ്ഡ് സ്ഥാപകനും സാറ്റ്‌കോയുടെ അഭിഭാഷകനുമായ ജോണ്‍ ടൈ പറഞ്ഞു.


Content Highlights: Twitter’s former security head says company misled regulators about spam and hacker defence

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented