ഇലോണ്‍ മസ്‌കിന്റെ 'വീഴ്ച'യും ചരിത്രം; ട്വിറ്റര്‍ മേധാവിക്ക്‌ ഗിന്നസ് വേള്‍ഡ് റെക്കോഡ് 


Elon Musk | Photo: Gettyimages

ട്വിറ്ററിന്റെ മേധാവിയായി എത്തിയതിന് ശേഷം ഇലോണ്‍ മസ്‌ക് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജീവനക്കാരെ കൂട്ടത്തോടെ പുറത്താക്കിയതും ട്വിറ്ററിന്റെ നയം മാറ്റിയതുമെല്ലാം ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇലോണ്‍ മസ്‌ക് നേരിട്ടത്. ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതും തിരിച്ചടിയായി.

പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ ഏകദേശം 200 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചരിത്രത്തില്‍ തന്നെ ആസ്തിയില്‍ ഇത്രയുമധികം ഇടിവുണ്ടാകുന്ന വ്യക്തി മസ്‌ക് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഒരു ലോകറെക്കോഡും മസ്‌ക് സ്വന്തമാക്കിയിരിക്കുകയാണ്. വ്യക്തിഗത ആസ്തിയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവിന്റെ ഗിന്നസ് വേള്‍ഡ് റെക്കോഡാണ് മസ്‌കിന്റെ പേരിലായതെന്ന്
ഗിന്നസ് അധികൃതര്‍ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.

2000 ത്തില്‍ 58.6 ബില്യണിന്റെ ആസ്തി നഷ്ടമായ ജപ്പാനീസ്‌ ടെക് ഇന്‍വസ്റ്റര്‍ മസായോഷി സണ്ണിന്റെ റെക്കോഡാണ് മസ്‌ക് സ്വന്തം പേരിലാക്കിയത്. ഫെബ്രുവരി 2000 -ല്‍ 78 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസായോഷിക്ക് ഉണ്ടായിരുന്നത്. അതേ വര്‍ഷം ജൂലൈയില്‍ ആസ്തി 19.4 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 നവംബറില്‍ 340 ബില്യണ്‍ ഡോളറായിരുന്നു ഇലോണ്‍ മസ്‌കിന്റെ ആസ്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് ശേഷം 200 ബില്യണ്‍ ഡോളര്‍ ആസ്തി പിന്നിടുന്ന വ്യക്തി കൂടിയാണ് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ 132 ബില്യണ്‍ ഡോളറിലേയ്ക്ക് മസ്‌കിന്റെ ആസ്തി എത്തിയെന്നാണ് സൂചന.

ട്വിറ്റര്‍ ഏറ്റെടുത്തതും ടെസ്ലയുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവുമാണ് ഇലോണ്‍ മസ്‌കിന് തിരിച്ചടിയായത്. നേരത്തെ ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന ഖ്യാതി ഇലോണ്‍ മസ്‌കിന് നഷ്ടമായിരുന്നു. ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ പ്രമുഖരായ എല്‍.വി.എം.എച്ചിന്റെ ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ഇപ്പോഴത്തെ ഏറ്റവും സമ്പന്നന്‍.

ഇലോണ്‍ മസ്‌കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്ലയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്വിറ്ററിന്റെ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മസ്‌കിന് മറ്റ് ബിസിനസുകളിലെ താത്പര്യം കുറഞ്ഞുവെന്നും ട്വിറ്ററില്‍ മാത്രമാണ് ശ്രദ്ധയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മസ്‌ക് ഉള്‍പ്പടെയുള്ള ശതകോടീശ്വരന്മാര്‍ ക്ഷീണിച്ചെങ്കിലും ബെര്‍ണാഡ് അര്‍ണോള്‍ട്ടിന്റെ ആസ്തിയില്‍ കുതിപ്പാണ് സംഭവിച്ചത്. ഏഴുപതോളം കമ്പനികളാണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടും കുടുംബവും സ്വന്തമാക്കിയിട്ടുള്ളത്. മാര്‍ക്ക് ജേക്കബ്സ്, ലോറോ പിയാന ഉള്‍പ്പടെയുള്ള പ്രമുഖ ഫാഷന്‍ കമ്പനികള്‍ ഇതിലുള്‍പ്പെടും. ആസ്തിയില്‍ ഇടിവുണ്ടായെങ്കിലും ശക്തമായിത്തന്നെ മസ്‌കി തിരിച്ചുവരുമെന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ.

Content Highlights: twitter owner Elon Musk Breaks Guinness World Record For Largest Ever Loss Of Personal Fortune

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented