ട്വിറ്റര്‍ ഇന്ത്യയില്‍ നിശ്ചലമായി, മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി


Twitter app icon | Photo: AFP

ഫീസുകള്‍ അടച്ചിടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ട്വിറ്റര്‍ ഇന്ത്യയില്‍ മണിക്കൂറുകളോളം നിശ്ചലമായി. നവംബര്‍ നാലിന് രാവിലെ മുതലാണ് പ്രശ്‌നം കണ്ടുതുടങ്ങിയത്. അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനാവുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.

ട്വിറ്ററിന്റെ വെബ്‌സൈറ്റിലാണ് ഈ പ്രശ്‌നം നേരിട്ടത്. ആപ്പ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'Something went wrong, don't worry try again' എന്ന സന്ദേശമാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിച്ചിരുന്നത്.



ഡൗണ്‍ ഡിറ്റക്ടര്‍ ആപ്പില്‍ നിരവധിയാളുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് മണിയോടുകൂടി തുടങ്ങിയ പ്രശ്‌നം ഏഴ് മണിയോടെ വര്‍ധിച്ചതായി ഡൗണ്‍ ഡിറ്റക്ടര്‍ ഗ്രാഫ് വ്യക്തമാക്കുന്നു. ഇപ്പോൾ പ്രവർത്തനം സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത മസ്‌ക് സ്ഥാപനത്തിലെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്. ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്യും. ചിലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പിരിച്ചുവിടല്‍ അറിയിച്ചുകൊണ്ടുള്ള ഇമെയിലുകള്‍ ഇന്ന് മുതല്‍ അയക്കുമെന്നാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന അറിയിപ്പ്. കമ്പനിയില്‍ തന്നെ തുടരേണ്ടവര്‍ക്കും അക്കാര്യം അറിയിച്ച് അറിയിപ്പ് ലഭിക്കും.

Content Highlights: twitter outage hits india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented