Photo: AP
ഇലോണ്‍ മസ്കിന്റെ ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടല്‍. സിങ്കപ്പൂരിലെയും ഡബ്ളിനിലെയും ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരെയാണ് ഇത്തവണ പുറത്താക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീമിലെ ജീവനക്കാരെയാണ് ട്വിറ്റര്‍ ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. സുപ്രധാന പദവിയിലിരിക്കുന്നവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരങ്ങള്‍
ഇലോണ്‍ മസ്ക് എത്തിയതിന് ശേഷം ഏകദേശം 70 ശതമാനത്തോളം ജീവനക്കാരെയാണ് കമ്പനിയില്‍ നിന്ന് ഇതുവരെ പുറത്താക്കിട്ടുള്ളത്. ഒരു വശത്ത് ജീവനക്കാരെ പുറത്താക്കുകയും പിന്നാലെ പുതിയ ആളുകളെ കമ്പനിയിലേക്ക് എത്തിക്കാന്‍ ട്വിറ്റര്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
170 ഇന്ത്യക്കാരുള്‍പ്പടെ നിരവധി ജീവനക്കാരെ ആദ്യഘട്ടത്തില്‍ ഇലോണ്‍ മസ്ക് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്ന നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നുള്ള പരാതി ഉയരുന്ന വേളയിലാണ് വീണ്ടും പിരിച്ചുവിടലെന്നത് ശ്രദ്ധേയമാണ്.
മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മസ്ക് വാഗ്ദാനം ചെയ്തിരുന്നത്. ഡിസംബറോടെ ഈ തുക ലഭിക്കുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ ഇലോണ്‍ മസ്കിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മുന്‍ ട്വിറ്റര്‍ ജീവനക്കാരും പരാതിയുമായി രംഗത്തുണ്ട്. ട്വിറ്ററിലൂടെയാണ് ഭൂരിഭാഗം പേരും പ്രതിഷേധം അറിയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Content Highlights: twitter layoffs continues as Elon Musk fires more employees across departments
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..