Twitter app icon | Photo: AFP
മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച് ആര് വിഭാഗത്തില്‍ നിന്നുള്ള 30 ശതമാനം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് കമ്പനി ഇത്രയധികം പേരെ ഒന്നിച്ച് പിരിച്ചുവിടുന്നത്.
സമീപ ഭാവിയില്‍ തന്നെ കമ്പനി ചിലവ് ചുരുക്കലിലേക്ക് നീങ്ങുമെന്ന് അടുത്തിടെ ഒരു ഇമെയില്‍ സന്ദേശത്തില്‍ പരാഗ് അഗ്രവാള്‍ പറഞ്ഞിരുന്നു.
ഇലോണ്‍ മസ്കിന്റെ ഏറ്റെടുക്കല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ കമ്പനി പലവിധ പ്രസിസന്ധികള്‍ നേരിടുന്നതിനിടെയാണ് കമ്പനിയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് ചുമതലയുള്ള ടീമംഗങ്ങളില്‍ മൂന്നിലൊന്നിനെ കമ്പനി ഒഴിവാക്കിയത്.
പിരിച്ചുവിട്ടകാര്യം ട്വിറ്റര്‍ വക്താവ് സ്ഥിരീകരിച്ചുവെന്ന് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കിയില്ല.
ട്വിറ്ററിലേക്കുള്ള നിയമനങ്ങള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് എച്ച്ആര്‍ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. കമ്പനിയിലേക്കുള്ള പുതിയ നിയമനങ്ങള്‍ നിര്‍ത്തിവെച്ചതായി പരാഗ് അഗ്രവാള്‍ അറിയിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് ട്വിറ്റര്‍ ജീവനക്കാരുമായി ഇലോണ്‍ മസ്ക് കൂടിക്കാഴ്ച നടത്തിയപ്പോള്‍ കമ്പനി കൂടുതല്‍ ആരോഗ്യത്തോടെയിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഏറ്റെടുക്കലിന് ശേഷം പിരിച്ചുവിടലുകളുണ്ടാവുമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്നത് മസ്കിന്റെ ഇടപെടലുകൊണ്ടുള്ള നടപടിയല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..