പലര്‍ക്കും എന്നോട് ദേഷ്യമാണെന്നറിയാം, ഞാനതില്‍ ഖേദിക്കുന്നു: ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി


Jack Dorsey | Photo: Gettyimages

ട്വിറ്ററിന്റെ പുതിയ മുതലാളി ഇലോണ്‍ മസ്‌ക് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുന്നു. 7500-ഓളം ജീവനക്കാരുള്ള കമ്പനിയില്‍ പകുതി പേര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോര്‍സി. എല്ലാവരുടെയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറയുന്നു.

'ട്വിറ്ററില്‍ നേരത്തെയുണ്ടായിരുന്നവരും ഇപ്പോഴുള്ളവരും ശക്തരും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരുമാണ്. എത്ര സങ്കീര്‍ണമായ നിമിഷത്തിലും അവര്‍ എല്ലായിപ്പോഴും ഒരു വഴി കണ്ടെത്തും. എനിക്കറിയാം പലരും എന്നോട് ദേഷ്യത്തിലാണ്. എല്ലാവരേയും ഈ അവസ്ഥയിലാക്കിയതിന്റെ ഉത്തരവാദിത്വം എന്റേതാണ്. ഞാന്‍ ഈ കമ്പനിയെ വളരെ പെട്ടെന്ന് വളര്‍ത്തി. ഞാന്‍ അതില്‍ ഖേദിക്കുന്നു.' ഡോര്‍സി തന്റെ ട്വീറ്റില്‍ പറഞ്ഞു.



'ട്വിറ്ററില്‍ ഇക്കാലമത്രയും ജോലി ചെയ്ത എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്, സ്‌നേഹമുണ്ട്. ഈ സാഹചര്യത്തില്‍, അത് ഞാന്‍ തിരികെ പ്രതീക്ഷിക്കുന്നില്ല. എനിക്കത് മനസിലാവും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ചയാണ് മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. കമ്പനിയില്‍ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കമിട്ട മസ്‌ക് ഒപ്പം ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനിയിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മസ്‌കിന്റെ കീഴില്‍ ട്വിറ്ററിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. ഈ വിവാദങ്ങള്‍ക്കിടെ പരസ്യ ദാതാക്കള്‍ കൂട്ടമായി പിന്‍വാങ്ങിയത് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നറിയിച്ച് മസ്‌ക് തന്നെ രംഗത്തുവന്നിരുന്നു.

2021 നവംബറിലാണ് ഡോര്‍സി ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹത്തിന് പകരമാണ് പരാഗ് അഗ്രവാള്‍ ചുമതലയേറ്റത്. 2022 ല്‍ ട്വിറ്ററിന്റെ ബോര്‍ഡ് അംഗത്വവും ഡോര്‍സി ഒഴിഞ്ഞു. ഇപ്പോള്‍ ബ്ലോക്ക് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് ഡോര്‍സി. മാത്രവുമല്ല പുതിയൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള ശ്രമവും ഡോര്‍സി നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: twitter founder jack dorsey express apology to twitter employees

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented