Photo: Jack Dorsey
പലപ്പോഴും ഭരണകൂട നീക്കങ്ങളെ ഭയക്കാതെ നില്‍ക്കുന്നയാളാണ് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി. ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭ സമരങ്ങളെ നേരിടാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ അപലപിച്ച് ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ചകള്‍ക്കിടയാക്കിയ പ്രധാന മാധ്യമമാണ് ട്വിറ്റര്‍.
കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെ എന്നിവരുടെതുള്‍പ്പടെയുള്ള ട്വീറ്റുകള്‍ സര്‍ക്കാര്‍ തലത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ഇത് ആസൂത്രിതമായ നീക്കമെന്നാരോപിക്കുകയും ചെയ്യുന്ന അവസരത്തില്‍, കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച ട്വീറ്റുകള്‍ക്ക് ലൈക്ക് അടിച്ചിരിക്കുകയാണ് ജാക്ക് ഡോര്‍സി.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയും പ്രചോദനവും നല്‍കിയതിന് താല്കാലികമായി പിന്‍വലിച്ച അക്കൗണ്ടുകള്‍ വീണ്ടും സജീവമാകാന്‍ അനുവാദം നല്‍കിയതിനും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഹാഷ്ടാഗുകളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിനും ഇതിനകംതന്നെ സര്‍ക്കാരിന്റെ എതിര്‍പ്പ് നേടിക്കഴിഞ്ഞിട്ടുണ്ട് ഡോര്‍സി.
സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഐടി ആക്റ്റ് പ്രകാരം ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്.
റിഹാന ഇന്ത്യന്‍ ഭരണകൂടത്തെ വിറപ്പിച്ചുവെന്നും. അടിച്ചമര്‍ത്തപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ താങ്കള്‍ക്കാവുമെങ്കില്‍ ഒരു ആല്‍ബത്തിന്റെ ആവശ്യമെന്ത് ? എന്ന് ചോദിച്ചുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തക കാരെന് അതിയായുടെ ട്വീറ്റുകള്‍ക്ക് ജാക്ക് ഡോര്‍സിയുടെ പിന്തുണ ലഭിച്ചത് വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നു.
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ട്വീറ്റുകളും ഹാഷ്ടാഗുകളും നീക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നിലനില്‍ക്കെ, ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിന് പിന്നാലെ ശക്തമായ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ചെയ്തത് പോലെ കര്‍ഷക സമരത്തിന് ശക്തി പകരുന്ന ട്വിറ്റര്‍ ഇമോജി പുറത്തിറക്കണമെന്ന ആവശ്യം മറുഭാഗത്തും ഉയരുന്നുണ്ട്.
Content Highlights: twitter chief jack dorsey, rihannas stand on farmers protest,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..