ട്വിറ്റര്‍ തലപ്പത്ത് മസ്‌കിന്റെ അഴിച്ചുപണി; സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ നാലുപേരെ പുറത്താക്കി


Elon musk and Parag Agrawal | Photo: Gettyimages, Ap

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ട്വിറ്റര്‍ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഇലോണ്‍ മസ്‌ക് പുറത്താക്കി. പരാഗിന് പുറമേ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ് ഗഡ്ഡെ എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും പുറത്താക്കിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പലപ്പോഴായി മസ്‌ക് പിന്തിരിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു നിയമലംഘനമാണെന്നും കരാര്‍ മര്യാദകള്‍ മസ്‌ക് പാലിക്കണമെന്നും ചൂണ്ടിക്കാട്ടി ട്വിറ്റര്‍ കോടതിയെ സമീപിച്ചു. ഈ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് പരാഗ് അഗ്രവാളിന്റെ നേതൃത്വത്തിലായിരുന്നു. ഈ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ മസ്‌ക് തന്റെ മനസ്സ് മാറ്റുകയും കരാര്‍ നടപ്പാക്കാനുള്ള കാലാവധി തീരുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുകയുമായിരുന്നു.

ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി മസ്‌ക് തന്റെ ട്വിറ്ററില്‍ `ചീഫ് ട്വിറ്റ്' എന്ന് രേഖപ്പെടുത്തുകയും ചെയ്തു. താനും നിക്ഷേപകരും വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ടെങ്കിലും ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും മസ്‌ക് വ്യക്തമാക്കി. ആരോഗ്യകരമായ സംവാദങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഒരു പൊതുവേദി ആവശ്യമാണെന്ന് മസ്‌ക് വ്യാഴായ്ച ട്വീറ്റ് ചെയ്തു.

മസ്‌കിന് കീഴില്‍ ജോലിചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ ഇതിനോടകം ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, തന്നെ പുറത്താക്കിയ മസ്‌കിന്റെ നടപടിയെ ചോദ്യംചെയ്ത് പരാഗ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlights: Twitter CEO Parag Agrawal Fired As Elon Musk Takes Over Company

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented