Photo: Gettyimages
അര്ഹരല്ലെങ്കില് സമ്പാദ്യം മക്കള്‍ക്ക് കൈമാറുന്നതിനെ താന്‍ അംഗീകരിക്കുന്നില്ലെന്ന് ശതകോടീശ്വര വ്യവസായിയും ഒമ്പത് മക്കളുടെ പിതാവുമായ ഇലോണ്‍ മസ്‌ക്. കമ്പനികള്‍ കൈകാര്യം ചെയ്യുന്നതിന് മക്കള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ പങ്ക് മക്കള്‍ക്ക് നല്‍കരുത് എന്നും അത് തെറ്റാണെന്നും ഇലോണ്‍ മസ്‌ക് തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പകരം, കമ്പനിക്കുള്ളില്‍ തന്നെ യോഗ്യരായ വ്യക്തികള്‍ക്ക് കമ്പനിയിലെ ചുമതലകള്‍ കൈമാറുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മസ്‌ക് പറഞ്ഞു. കമ്പനികള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് സാധിക്കാതെ വന്നാല്‍ കമ്പനികളുടെ ചുമതല കൈമാറേണ്ടത് ആര്‍ക്കെല്ലാം ആണെന്ന് ഇതിനകം താന്‍ കണ്ടുവെച്ചിട്ടുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗണ്‍സിലില്‍ അടുത്തിടെ നടന്ന അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞിരുന്നു.
വിവിധ പങ്കാളികളിലായി മസ്‌കിന് ഒമ്പത് മക്കളാണുള്ളത്. ഇതില്‍ മൂത്തയാള്‍ക്ക് 19 വയസുണ്ട്. തന്റെ മൂന്ന് വയസുള്ള മകനായ X AE A-XII യെ അദ്ദേഹം ഇടക്കിടെ ചില പരിപാടികളില്‍ കൊണ്ടുവരാറുണ്ട്. അടുത്തിടെ ഈ മകന് മസ്‌ക് തന്റെ പ്രത്യേക ട്വിറ്റര്‍ ബാഡ്ജ് നല്‍കുകയും ചെയ്തു.
അതേസമയം എല്ലാ മക്കളുമായും മസ്‌കിന് ഒരുപോലെ അടുപ്പമില്ല. അടുത്തിടെ മസ്‌കിന്റെ മൂത്ത മകള്‍ തന്റെ പേരില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കുന്നതിന് വേണ്ടി അപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണിവര്‍. അച്ഛനുമായി യാതൊരു വിധ ബന്ധവും വേണ്ടെന്ന നിലപാടിലാണിവര്‍.
എന്തായാലും മക്കള്‍ ആയതുകൊണ്ടുമാത്രം ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മസ്‌കിന്റെ സ്വത്തുക്കള്‍ ഇലോണ്‍മസ്‌കിന്റെ മക്കള്‍ക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Twitter CEO Elon Musk does not support passing down wealth to children
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..