വ്യാജവാര്‍ത്തയും വിദ്വേഷവും അധിക്ഷേപവും പെരുകുന്നു; സംരക്ഷണം നല്‍കാതെ മസ്‌കിന്റെ ട്വിറ്റര്‍


1 min read
Read later
Print
Share

ഒരാള്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ മോശം പദപ്രയോഗങ്ങളോ വാക്കുകളോ ഉണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന നഡ്ജ് ബട്ടണ്‍ ട്വിറ്റര്‍ ഒഴിവാക്കിക്കഴിഞ്ഞു.

Photo: AFP

പഭോക്താക്കളുടെ മാന്യമായ സോഷ്യല്‍ മീഡിയ ഇടപെടല്‍ ഉറപ്പാക്കുന്നതിനായി കര്‍ശനമായ പെരുമാറ്റ ചട്ടങ്ങളും അതിനുതകുന്ന ഫീച്ചറുകളും അവതരിപ്പിച്ചിരുന്ന കമ്പനിയാണ് ട്വിറ്റര്‍. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കഥയാകെ മാറി.

ഇപ്പോള്‍ എന്ത് കൊള്ളരുതായ്മയും അരങ്ങുവാഴുന്നയിടമാണ് ട്വിറ്റര്‍. കണ്ടന്റ് മോഡറേഷന്‍ ഉള്‍പ്പടെ സുപ്രധാനമായ പല വിഭാഗങ്ങളിലേയും ജീവനക്കാരെ പിരിച്ചുവിട്ടതോടെ ഉള്ളടക്കത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ കാര്യമായ സംവിധാനങ്ങളൊന്നും ട്വിറ്ററിലില്ല. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ തുടങ്ങി എന്തും ഇപ്പോള്‍ ട്വിറ്ററില്‍ സാധ്യമാണെന്ന് പറയുകയാണ് തിങ്കളാഴ്ച ബിബിസി നല്‍കിയ ഒരു റിപ്പോര്‍ട്ട്.

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധമായ അധിക്ഷേപകരമായ വിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങളുള്ള പ്രൊഫൈലുകള്‍ ട്വിറ്ററില്‍ വര്‍ധിച്ചു. മാത്രവുമല്ല അധിക്ഷേപങ്ങളില്‍ നിന്നും ട്രോളുകളില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്ന ഫീച്ചറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ട്വിറ്റര്‍.

ഒരാള്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ മോശം പദപ്രയോഗങ്ങളോ വാക്കുകളോ ഉണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന നഡ്ജ് ബട്ടണ്‍ ട്വിറ്റര്‍ ഒഴിവാക്കിക്കഴിഞ്ഞു. 60 ശതമാനത്തോളം ട്രോളുകളെ നിയന്ത്രിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിഞ്ഞിരുന്നുവെന്നാണ് ബിബിസി പറയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ ആളുകളെയും നവംബറില്‍ കമ്പനി പിരിച്ചുവിട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കും വിമതര്‍ക്കുമെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന സോഷ്യല്‍ മീഡിയാ പ്രചരണങ്ങളെ തടയാനുള്ള സംവിധാനം ട്വിറ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 20 ഓളം പേരുണ്ടായിരുന്ന ടീമില്‍ ഇപ്പോള്‍ ആറോ ഏഴോ പേര്‍ മാത്രമാണുള്ളത് എന്ന് ഈ ടീമിലുണ്ടായിരുന്ന റേ സെറാറ്റോ എന്നയാള്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിമതര്‍ പോലുള്ളവര്‍ ഭരണകൂട നിലപാടുകള്‍ക്കെതിരെയും പൊതു പ്രശ്‌നങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയിരുന്ന പ്രധാന സോഷ്യല്‍ മീഡിയാ സേവനമായിരുന്നു ട്വിറ്റര്‍. അത്തരം ആളുകള്‍ക്ക് പ്ലാറ്റ്‌ഫോം സംരക്ഷണവും നല്‍കിയിരുന്നു. എന്നാല്‍ ആ ട്വിറ്റര്‍ അല്ല ഇപ്പോഴെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: Twitter can no longer protect users from trolling, abuse and fake news and hate content

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi

2 min

'ഇത് കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദല്‍'; കെ-ഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

Jun 5, 2023


wwdc 23

1 min

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കുമോ? ആകാംഷയേറ്റി WWDC23

Jun 5, 2023


whatsapp

1 min

വാട്‌സാപ്പിലൂടെ തട്ടിപ്പ് ഫോണ്‍വിളി; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം 

Jun 3, 2023

Most Commented