Photo: Gettyimages
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം കണ്ടെത്താന്‍ സാൻഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിറ്റഴിക്കുകയാണ് ട്വിറ്റര്‍. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ 600 ഓളം വസ്തുക്കളാണ് കമ്പനി ലേലത്തില്‍ വിറ്റത്.
കഴിഞ്ഞദിവസം ട്വിറ്റര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ഒരു ശില്പമാണ്. ഒരു ലക്ഷം ഡോളറിനാണ് (81,36,450 രൂപ ) ഇത് ചൊവ്വാഴ്ച വിറ്റഴിക്കപ്പെട്ടത്.നാല് അടിയോളം ഉയരമുള്ള ശില്പമാണിത്. ആരാണ് ഇത് വാങ്ങിയത് എന്ന് വ്യക്തമല്ല.
ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്പ്ലേയാണ്. 40000 ഡോളറാണ് (32,54,580) ഇതിന് ലഭിച്ചത്.

ബിയര്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന മൂന്ന് കെഗറേറ്ററുകള്‍, ഫുഡ് ഡിഹൈഡ്രേറ്റര്‍, പീസ അവന് എന്നിവ 10000 ഡോളറിലധികം (815233 രൂപ) തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്.
@ ആകൃതിയില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ഒരു പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനാണ് (12,21,990). മരത്തിന്റെ കോണ്‍ഫറന്‍സ് റൂം മേശ വിറ്റത് 10500 ഡോളറിനാണ് (8,55,393 രൂപ).
ആയിരക്കണക്കിന് മാസ്കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റു. എല്ലാ ഉപകരണങ്ങള്‍ക്കും 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്.
ഇലോണ്‍ മസ്കിന്റെ നേതൃത്വത്തില്‍ ശക്തമായ ചെലവു ചുരുക്കല്‍ നടപടികളിലാണ് ട്വിറ്റര്‍. പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി വിവിധ ഓഫീസ് കെട്ടിടങ്ങളും അവിടുത്തെ ഉപകരണങ്ങളുമെല്ലാം വിറ്റഴിച്ച് കാശാക്കുകയാണ്. ഇതോടൊപ്പം ഓഫീസ് ആസ്ഥാനത്തെ സൗജന്യ ഭക്ഷണം അവസാനിപ്പിക്കുകയും ശുചീകരണ തൊഴിലാളികളെ വരെ പിരിച്ചുവിടുകയും ചെയ്തു. ട്വിറ്റര്‍ വെബ്സൈറ്റില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതും കമ്പനിയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Content Highlights: Twitter Bird Statue Sells For 100,000 dollar company selling surplus office items
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..