ട്വിറ്റർ ഓഫീസ് | photo: afp
മൈക്രോസോഫ്റ്റ് അനുവാദമില്ലാതെ ട്വിറ്ററിന്റെ ഡാറ്റ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ട്വിറ്റര്‍. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായുണ്ടാക്കിയ കരാര്‍ മൈക്രോസോഫ്റ്റ് ലംഘിച്ചുവെന്നും ട്വിറ്റര്‍ ആരോപിക്കുന്നു.
ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകനായ അലെക്‌സ് സ്‌പൈരോ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലക്ക് അയച്ച കത്തിലെ വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ട്വിറ്ററില്‍ നിന്നുള്ള ഡാറ്റയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഒരു ഓഡിറ്റ് നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് ഉപയോഗിക്കുന്നതിന് ട്വിറ്റര്‍ റേറ്റ് ലിമിറ്റ് നടപ്പാക്കുന്നുണ്ട്.
ഈ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും, മൈക്രോസോഫ്റ്റിന്റെ ആപ്പുകള്‍ ട്വിറ്റര്‍ എപിഐ 78 കോടിയിലേറെ തവണ ആക്സസ് ചെയ്യുകയും 2022-ല്‍ മാത്രം 2600 കോടിയിലധികം ട്വീറ്റുകള്‍ വീണ്ടെടുക്കുകയും ചെയ്തുവെന്നും കത്തില്‍ പറയുന്നു.
ട്വിറ്റര്‍ മുമ്പ് സൗജന്യമായി നല്‍കിയിരുന്ന ട്വിറ്റര്‍ എപിഐയുടെ ഉപയോഗം സംബന്ധിച്ച് കമ്പനിയുടെ അഭിഭാഷകര്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ച വിവരം അറിഞ്ഞുവെന്നും അത് പരിശോധിച്ചതിന് ശേഷം മറുപടി നല്‍കുമെന്നും മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചു.
ഇലോണ്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റര്‍ എപിഐയ്ക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഇലോണ്‍ മസ്‌ക് മൈക്രോസോഫ്റ്റുമായി മത്സരം പ്രഖ്യാപിച്ചതിനിടയ്ക്കാണ് ട്വിറ്ററില്‍ നിന്നുള്ള ഈ നീക്കവും.
മൈക്രോസോഫ്റ്റിന്റെ നിക്ഷേപമുള്ള ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടിയ്ക്ക് പകരമായി ട്രൂത്ത് ജിപിടി എന്ന പേരില്‍ മസ്‌ക് പുതിയൊരു സംരംഭം പ്രഖ്യാപിച്ചിരുന്നു. നുണ പറയാനാണ് ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയെ പഠിപ്പിക്കുന്നത് എന്ന് മസ്‌ക് പറഞ്ഞു. എഐയെ ഗൂഗിളും ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എഐയുടെ അപകടങ്ങള്‍ക്കെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് സ്വന്തം എഐ കമ്പനിയ്ക്ക് മസ്‌ക് തുടക്കമിട്ടത്.
Content Highlights: Twitter alleges "unauthorized" data usage by Microsoft
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..