ടുവാലു| photo: gettyi mages
ഫുണാഫുടി: ആഗോളതാപനത്താല്‍ സമുദ്രനിരപ്പുയരുന്നതിന്റെ ഭീഷണി ഏറ്റവുമധികം നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളില്‍ ഒന്നായ ടുവാലു, അതിന്റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കാനൊരുങ്ങുന്നു.
ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലെ ത്രിമാന സാങ്കല്പിക ലോകമായ മെറ്റാവേഴ്സില്‍ രാജ്യത്തിന്റെ പകര്പ്പുണ്ടാക്കാനാണ് പദ്ധതി. മെറ്റാവേഴ്സിലെ ആദ്യ ഡിജിറ്റല്‍ രാജ്യമാകും ടുവാലു. 'കാലാവസ്ഥാ വ്യതിയാനത്തെയും സമുദ്രനിരപ്പ് ഉയരുന്നതിനെയും അതിജീവിക്കാന്‍ രാജ്യത്തിനാവില്ല. രാജ്യവും സമുദ്രവും സംസ്കാരവുമാണ് ജനങ്ങളുടെ മൂല്യവത്തായ സമ്പത്ത്. ഭൗതികലോകത്തിന് എന്തുസംഭവിച്ചാലും ആ സമ്പത്ത് കാത്തുസൂക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' ടുവാലുവിന്റെ വിദേശകാര്യ മന്ത്രി സൈമണ്‍ കൊഫെ പറഞ്ഞു.
തെക്കന്‍ ശാന്തസമുദ്രത്തില്‍ ഓസ്ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് ഒമ്പത് കുഞ്ഞന്‍ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. 12000ത്തിനടുത്തുമാത്രമാണ് ജനസംഖ്യ. ഈ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും രാജ്യം പൂര്‍ണമായും കടലിനടിയിലാകുമെന്നാണ് പ്രവചനങ്ങള്‍. ഇപ്പോള്‍ത്തന്നെ വേലിയേറ്റസമയത്ത് തലസ്ഥാനമായ ഫുണാഫുടിയുടെ 40 ശതമാനവും വെള്ളത്തിലാണ്.
രാജ്യത്തെയും ഭൂമിയെയും കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് രക്ഷിക്കാനുള്ള പ്രചാരണങ്ങളില്‍ മുന്‍പന്തിയിലാണ് ടുവാലു. കഴിഞ്ഞ വര്‍ഷം ആഗോള കാലാവസ്ഥാ ഉച്ചകോടി നടന്നപ്പോള്‍ കടലില്‍ മുട്ടൊപ്പം വെള്ളത്തില്‍നിന്ന് 'നാളെയെ സുരക്ഷിതമാക്കാന്‍ ഇന്ന് ശക്തമായ തീരുമാനമെടുക്കൂ' എന്ന് സൈമണ്‍ കൊഫെ ആഹ്വാനം ചെയ്തത് ശ്രദ്ധേയമായിരുന്നു.
Content Highlights: tuvalu to Become Worlds First Digital Nation in metaverse
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..