ഡൊണാൾഡ് ട്രംപ് | photo: AP
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിച്ചിരിക്കുകയാണ് മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കും ട്വിറ്ററും. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സോഷ്യല്‍ മീഡിയാ സേവനങ്ങളുടെ കര്‍ശന നടപടി.
സംഘര്‍ഷങ്ങള്‍ക്കിടെ ട്രംപിന്റെ അക്കൗണ്ടിന് താല്‍കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്തിരുന്നുവെങ്കിലും വെള്ളിയാഴ്ച വീണ്ടും അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കുകയായിരുന്നു. ഒമ്പത് കോടിയ്ക്കടുത്ത് ഫോളോവര്‍മാരുണ്ടായിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ട്രംപിന് നഷ്ടമായത്.
താല്‍കാലിക വിലക്കിനെതിരെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POTUS എന്ന അക്കൗണ്ടിലൂടെ ട്വിറ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച ട്രംപ് നമ്മളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും താന്‍ സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.
എന്നാല്‍ സ്വന്തം അക്കൗണ്ടിന് സ്ഥിര വിലക്ക് വന്നതോടെ ഈ ട്വീറ്റുകള്‍ പിന്‍വലിക്കുകയായിരുന്നു.
Content Highlights: trump says he will look at creating His own social media platform
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..