JACK DORSEY | Photo: Gettyimages
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിരോധനം താന്‍ ആഘോഷിക്കുകയോ അതില്‍ അഭിമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ അക്കൗണ്ടിനെതിരെയുള്ള സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് ഡോര്‍സി പ്രതികരിച്ചത്.
ട്രംപിന്റൈ അക്കൗണ്ടിനെതിരെയുള്ള നടപടി ശരിയായ തീരുമാനമാണെന്നാണ് വിശ്വസിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അസാധാരണവും ന്യായീകരിക്കാനാവാത്തതുമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയത്. അത് പൊതു സുരക്ഷയ്ക്ക് വേണ്ടി എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി ഡോര്‍സി പറഞ്ഞു.
എന്നാല്‍ ഒരു അക്കൗണ്ടിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുന്നത് ആരോഗ്യപരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കുണ്ടാവുന്ന പരാജയമാണെന്ന് ഡോര്‍സി പറയുന്നു.
ഈ നടപടികള്‍ കൈക്കൊള്ളുന്നത് പൊതു സംഭാഷണത്തെ വിഘടിപ്പിക്കും. അത് ഞങ്ങളെ ഭിന്നിപ്പിക്കും. അവ വ്യക്തതവരുത്തല്‍, പ്രായശ്ചിത്തം, പഠനം എന്നിവയ്ക്കുള്ള സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യും. ആഗോള പൊതു സംഭാഷണത്തിന് മുകളില്‍ ഒരു വ്യക്തിക്കോ കോര്‍പ്പറേഷനോ ഉള്ള അധികാരം അപകടകരമാണെന്നും ഇത് ഒരു മാതൃക സൃഷ്ടിക്കുന്നതിനിടയാക്കുമെന്നും അദ്ദേഹം പറയുന്നു.
ആ അധികാരത്തിന്റെ വിശ്വസ്യത പരിശോധിക്കുമ്പോള്‍ ട്വിറ്റര്‍ പോലൊരു സേവനം ഇന്റര്‍നെറ്റില്‍ നടക്കുന്ന പൊതു ആശയവിനിമയത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്ന് കാണാം. ഞങ്ങളുടെ നിയമങ്ങളെയും അത് നടപടികളെയും അംഗീകരിക്കാത്തവര്‍ക്ക് മറ്റൊരു ഇന്റര്‍നെറ്റ് സേവനത്തിലേക്ക് മാറാന്‍ സാധിക്കുന്നതാണ്.
മറ്റ് കമ്പനികളും സമാനമായ നടപടികള്‍ കൈകൊണ്ടത് ഈ ആശത്തിന് വെല്ലുവിളിയായി. ഇത് സംഘടിതമാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ നടപടി സ്വീകരിച്ച ധൈര്യത്തില്‍ സ്വന്തം തീരുമാനമെടുത്തതാവാമെന്നും അദ്ദേഹം പറയുന്നു.
Content Highlights: Trump ban is right but dangerous says jack dorsey
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..