Photo: truecaller
ഗാര്‍ഡിയന്‍സ് എന്ന പേരില്‍ പുതിയ വ്യക്തിഗത സുരക്ഷാ ആപ്ലിക്കേഷനുമായി ട്രൂ കോളര്‍. അടിയന്തിര ഘട്ടങ്ങളില്‍ രക്ഷിതാക്കളെ തങ്ങളുടെ ലൊക്കേഷന്‍ വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം.
സ്വീഡനിലേയും ഇന്ത്യയിലേയും ടീമംഗങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ 15 മാസക്കാലം കൊണ്ടാണ് ഗാര്‍ഡിയന്‍സ് ആപ്പ് തയ്യാറാക്കിയത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളൊന്നുംതന്നെ മറ്റ് തേഡ് പാര്‍ട്ടി ആപ്പുകളുമായി പങ്കുവെക്കില്ലെന്നും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നും ട്രൂ കോളര്‍ പറയുന്നു.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായാണ് ഈ ആപ്പ് എത്തിയിരിക്കുന്നത്. മുഖ്യമായും വനിതകള്‍ക്ക് വേണ്ടിയാണ് ഈ ആപ്പ്.
നിലവിലുള്ള ട്രൂ കോളര്‍ ഐഡി ഉപയോഗിച്ച് ഗാര്‍ഡിയന്‍സ് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ലൊക്കേഷന്‍, കോണ്ടാക്റ്റ്സ്, ഫോണ്‍ പെര്മിഷന് എന്നിവയാണ് ഗാര്ഡിയന് ആപ്പിന് വേണ്ടത്.
ഈ ആപ്പ് തീര്‍ത്തും സൗജന്യമായി ഉപയോഗിക്കാനാവും. പരസ്യങ്ങളോ പ്രീമിയം പരിധികളോ ഒന്നും ഉണ്ടാവില്ല. വരും ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ട്രൂ കോളര്‍ ആപ്പില്‍ ഗാര്‍ഡിയന്‍സ് ആപ്പിലേക്കുള്ള ഒരു ഷോര്‍ട്ട് കട്ട് ബട്ടന് നല്‍കും.
നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും നിങ്ങളുടെ രക്ഷിതാക്കളായി ചിലരെ തിരഞ്ഞെടുക്കാനാവും. അവരുമായി നിശ്ചിത സമയ പരിധിയില്‍ ലൊക്കേഷന്‍ പങ്കുവെക്കാനും, സ്ഥിരമായി ലൊക്കേഷന്‍ പങ്കുവെക്കാനും സാധിക്കും.
ഏതെങ്കിലും സ്ഥലത്തേക്ക് പോവുമ്പോള്‍ സുരക്ഷാ മുന്‍കരുതലെന്നോണം നിങ്ങളുടെ ലൊക്കേഷന്‍ രക്ഷിതാവിന് അയച്ചുകൊടുക്കാം. അവര്‍ക്ക് നിങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി പിന്തുടരാന് സാധിക്കും.
ലൊക്കേഷനെ കൂടാതെ ഫോണിലെ ബാറ്ററി എത്രയുണ്ട്, നെറ്റ്വര്‍ക്ക് എത്രത്തോളമുണ്ട് തുടങ്ങിയ വിവരങ്ങളും ഗാര്ഡിയന് ആപ്പ് രക്ഷിതാവുമായി പങ്കുവെക്കും.
തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശം അയക്കാനും ഫോണ്‍ വിളിക്കാനും എളുപ്പത്തില്‍ സാധിക്കും. ഗാര്ഡിയന് ആപ്പിന് വേണ്ടി പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ട്രൂ കോളര്‍ ലക്ഷ്യമിടുന്നുണ്ട്.
Content Highlights: truecaller launched new guadians app for personal saftey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..