Photo: mathrubhumi
തൃശ്ശൂര്‍: കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ക്കായി പോലീസ് ആശ്രയിക്കുന്ന ക്രൈം ട്രാക്ക് സോഫ്റ്റ്വേറില് ഇപ്പോള്‍ വിചാരണവിവരങ്ങളും. തൃശ്ശൂര്‍ സിറ്റി പോലീസിലെ ഉദ്യോഗസ്ഥരാണ് സംവിധാനം വികസിപ്പിച്ചത്. കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ കൃത്യതയോടെ ലഭിക്കുന്നെന്ന് പ്രശംസ പിടിച്ചുപറ്റിയ സോഫ്റ്റ്വേര്‍ ആണിത്. കേസുകളുടെ വിചാരണസമയത്ത് കൂടുതല്‍ സൂക്ഷ്മത പുലര്‍ത്താനാണ് കോര്‍ട്ട് ട്രയല്‍ മോണിറ്ററിങ് സിസ്റ്റം കൂടി ഇതിനോട് കൂട്ടിച്ചേര്‍ത്തത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ സമയത്തിന് ചെയ്തുകൊടുക്കാന്‍ ഇതിലൂടെ കഴിയുന്നു. കേസിന്റെ അടുത്ത സിറ്റിങ് വരെ ഇതിലൂടെ അറിയാം. സാക്ഷികള്‍ ഹാജരാകുന്നുവെന്നുറപ്പിക്കാനും രേഖകള്‍ ആവശ്യമായത് നല്കിയെന്നുറപ്പിക്കാനുമാകും.
കുറ്റകൃത്യങ്ങളുടെ കണക്കുകണ്ടെത്തല്, സമാനസ്വഭാവമുള്ള കേസുകള്‍ പരിശോധിക്കല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മോഷണം പോയ വാഹനങ്ങള്‍ കണ്ടെത്തല്‍, കാണാതായവരെ കണ്ടെത്തല്‍, അജ്ഞാതമൃതദേഹം തിരിച്ചറിയല്‍ തുടങ്ങി പോലീസിന്റെ സര്വജോലികളിലും സഹായിക്കുന്നതാണ് ഈ സോഫ്റ്റ്വേര്‍. ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഈ സോഫ്റ്റ്വേര്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്.
2012-ല്‍ തൃശ്ശൂരിലാണ് ഈ സോഫ്റ്റ്വേറിന് തുടക്കംകുറിച്ചത്. ജില്ലയിലെ അപകടങ്ങളുടെ കണക്കെടുക്കാന്‍ അനുഭവപ്പെട്ട ബുദ്ധിമുട്ടാണ് അത്തരം ഒരു സോഫ്റ്റ്വേറിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. ഓരോ സ്റ്റേഷനെയും സമീപിച്ച് അവിടത്തെ എഫ്.ഐ.ആര്. പരിശോധിച്ചശേഷം വേണം ഈ കണക്ക് ക്രോഡീകരിക്കാന്‍. ഇപ്പോള്‍ ഈ സോഫ്റ്റ്വേറിലൂടെ നിമിഷനേരംകൊണ്ട് ഇത്തരം കണക്കുകള്‍ കിട്ടും. തൃശ്ശൂരില്‍ ആരംഭിച്ച ഇത് പിന്നീട് കേരള പോലീസ് ഏറ്റെടുക്കുകയായിരുന്നു. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഇപ്പോള്‍ ഇതിലൂടെയാണ് നല്‍കുന്നത്.
Content Highlights: trial information is also available in crime track software
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..