ടോട്ടോ ലേണിഭ് സ്റ്റാർട്ട് അപ്പ് അംഗങ്ങൾ | Photo: Totto Learning
കൊച്ചി: കുട്ടികളുടെ വളര്‍ച്ചാ കാലഘട്ടങ്ങളില്‍ അവരെ ശരിയായി പരിപാലിക്കേണ്ടതുണ്ട്. പലപ്പോഴും കുട്ടികളുടെ വളര്‍ച്ചയെ ശരിയായി നിരീക്ഷിക്കാനും അതിനനുസരിച്ചുള്ള പിന്തുണ നല്‍കാനും മാതാപിതാക്കള്‍ക്ക് സാധിക്കാറില്ല. കുട്ടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ അറിവുകളില്ലാത്തത് അതിനൊരു പ്രധാന കാരണമാണ്.
കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ച നിരീക്ഷിക്കുന്നതിനും അവരെ പരിപാലിക്കുന്നതിനും സഹായകമാകുന്ന ഒരു പാരന്റിങ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി കക്കനാട് പ്രവര്‍ത്തിക്കുന്ന ടോട്ടോ ലേണിങ് എന്ന മലയാളി സ്റ്റാര്‍ട്ട് അപ്പ്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പുറത്തിറക്കിയ ആപ്ലിക്കേഷനാണ് 'ടോട്ടോ പാരന്റ്‌സ്'.
മാതാപിതാക്കളുടെ അറിവ് കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയില്‍ വലിയൊരു ഘടകമാണ്. അതിന് പിന്തുണ നല്‍കുക എന്ന ഉദ്ദേശത്തിലാണ് ടോട്ടോ ലേണിങ് എന്ന സ്ഥാപനം നിലനില്‍ക്കുന്നത് എന്ന് കമ്പനി സഹസ്ഥാപകനും സി.ഇ.ഓയുമായ ജോഫിന്‍ പറഞ്ഞു.
ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ച്, പ്രത്യേകിച്ചും ആദ്യത്തെ കുട്ടികളെ വളര്‍ത്തുന്നവര്‍ക്ക് പാരന്റിങ് ഒരു പുതിയ കാര്യമാണ്. കുട്ടികള്‍ അറിവാര്‍ജിക്കുന്നതും വളരുന്നതും 90 ശതമാനം തലച്ചോറിന്റെ വികസനം നടക്കുന്നതുമെല്ലാം ഈ സമയത്താണ്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിന് പകരം അവരുടെ മാതാപിതാക്കളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തിലാണ് ആപ്പ് നിര്‍മിച്ചെടുത്തത്. ശിശുരോഗ വിദഗ്ദരും മാനസികാരോഗ്യ വിദഗ്ദരും ഉള്‍പ്പടെയുള്ളവരുടെ പിന്തുണയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

ഇത് കൂടാതെ കൂടുതല്‍ വിദഗ്ദ പിന്തുണ ആവശ്യമുള്ളവര്‍ക്ക് ടോട്ടോ നര്‍ചര്‍ (totto nurture) എന്നൊരു പരിപാടിയും ടോട്ടോ പാരന്റിങ് ആപ്പിലുണ്ട്. ഇതുവഴി മാതാപിതാക്കള്‍ക്ക് നേരിട്ട് ഒരു വിദഗ്ദന്റെ പിന്തുണ ലഭിക്കും.
കഴിഞ്ഞ രണ്ട് മാസക്കാലമായി ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ് എങ്കിലും തയ്യാറെടുപ്പുകളുടെ ഭാഗമായി ചില ഉപഭോക്താക്കള്‍ക്കിടയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍നിന്നും ടോട്ടോ പാരന്റ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ജോഫിന്‍ ജോസഫ്, ജുബിന്‍ ജോസഫ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ടോട്ടോ ലേണിങ് സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ടത്.
Content Highlights: Totto learning app, Malayali startup, Parenting apps, how to raise kids
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..